ഞാൻ നിന്റെ മേൽ ദ്ദൃഷ്ടിയുറപ്പിച്ച് നിന്നെ ഉപദേശിക്കാം.@സങ്കീത്തനങ്ങൾ 32:8

നഥാനിയേൽ നൈൽസ്, സണ്‍ഷൈൻ ഫോർ സണ്ടേസ്കൂളി'ൽ നിന്നും, 1873 (Precious Promise). തര്‍ജ്ജിമ ചെയ്തതു: അജ്ഞാതം.

സജിന, ഫിലിപ് പി. ബ്ലിസ് (🔊 pdf nwc).

ഛായാചിത്രം
ഫിലിപ് പി. ബ്ലിസ്
1838–1876

ന്യൂയോർക്ക് പട്ടണത്തിൽ അഭിഭാഷകനായിരിക്കെ ന്യൂജേഴ്സിയിലെ മോറിസ് റ്റൗണിൽ താമസിച്ചു വന്നിരുന്ന നഥാനിയേൽ നൈൽസ് രചിച്ചതാണ് ഈ ഗാനം. ഒരു പ്രഭാതത്തിൽ തന്റെ ജോലിക്കായി പോകവേ തീവണ്ടി മുറിയിൽ വച്ചു ഒരു ദിനപത്രത്തിന്റെ അരുകിൽ ഈ സുപ്രസിദ്ധ ഗാനംചരണങ്ങൾ രചിക്കപ്പെട്ടു. പി.പി. ബ്ലിസ് ഇതിന്റെ രാഗം രചിച്ചു 1874 ൽ തന്റെ 'ഗോസ്പൽ സോങ്ങ്'സിൽ പ്രസിദ്ധീകരിക്കയും പിന്നീട്അദ്ധേഹം തന്നെ 'ഗോസ്പൽ ഹിമ്സി'ൽ ചേർക്കുകയും ചെയ്തു. പിന്നീട് ഞാൻ ഇംഗ്ലണ്ടിൽ 'സേക്രഡ്‌ സോങ്ങ്സ് ആന്റ് സോളോസ്' ൽ പ്രസിദ്ധീകരിച്ചു.അവിടെ ഈ ഗാനം ഞങ്ങളുടെ യോഗങ്ങളിൽ ഏറ്റവും ഉപയോഗപ്രദമായ ഗാനങ്ങളിൽ ഒന്നായി തീർന്നു. മിസ്റ്റർ മൂഡി "ദിവ്യ വാഗ്ദാനം" എന്ന വിഷയത്തെ കുറിച്ചു പ്രഭാഷണം നടത്തുമ്പോൾ ഈ ഗാനം പാടുവാൻ പലപ്പോഴും ആവശ്യപ്പെടാറുണ്ട്.

ഐറ ഡി. സാങ്കി, 335

കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്
സ്വർഗ്ഗയാത്ര നീളെ നിന്നെ ഞാൻ നടത്താം എൻ കണ്ണാൽ

ഞാൻ നടത്താം ഞാൻ നടത്താം
ഞാൻ നടത്താം എൻ കണ്ണാൽ
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ

പരീക്ഷകളാൽ ജിതനായ്, ധൈര്യമറ്റോ-നായ് തീർന്നാൽ
നിന്നിൽ ധ്വനിക്കെട്ടെൻ വിളി ഞാൻ നടത്താം എൻ കണ്ണാൽ.

മുൻ കഴിഞ്ഞ കാലത്തോടെ നിൻ പ്രത്യാശയറ്റീടിൽ
പിന്നെയും കേൾ എൻ വാഗ്ദാനം, ഞാൻ നടത്താം എൻ കണ്ണാൽ

അന്ത്യ വായു വന്നു ശീഘ്രം മൃത്യു നേരമാകുമ്പോൾ
നിൻ വിശ്വസ്ത നാഥൻ ചൊൽ കേൾ, ഞാൻ നടത്താം എൻ കണ്ണാൽ