ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ഉയർപ്പിക്കും നിൻ ശക്തിയെ
നിൻ ജനം കാണട്ടെ.
പല്ലവി
ജീവിപ്പിച്ചീടേണം
നിദ്രയെ മാറ്റേണം
നിൻ ജീവ ശ്വാസം ഊതിയെൻ
ക്ഷീണം അകറ്റേണം.
ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ജീവന്റെ അപ്പം തന്നെന്റെ
ക്ഷീണം അകറ്റേണം.
ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
ശുദ്ധാവിയിൻ വൻ ശക്തിയാൽ
നിൻ നാമം വാഴേണം.
ജീവിപ്പിച്ചീടേണം
നിൻ വേലയെ നാഥാ
പെന്തക്കൊസ്തിൻ വൻ മാരിയാൽ
ആശീർവദിക്കേണം.