വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.@സങ്കീർത്തനങ്ങൾ 139:23
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജെ. എഡ്വിൻ ഓർ, 1936 (Search Me, O God). ന്യൂസീലാന്റിലെ ഗാര്വവാഹിയാ എന്ന സ്ഥലത്തെ ഒരു ഉണർവ്വ് യോഗത്തിൽ വച്ച് ഓർ അഞ്ചു മിനിട്ടു സമയം കൊണ്ട് ഈ ഗാനം കടലാസിൽ എഴുതി. സൈമണ്‍ സഖറിയ, 2018.

മോർകാമ്പെ), ഫ്രെഡറിക്ക് സി. അട് കിൻസൺ, 1870 (🔊 pdf nwc).

ഛായാചിത്രം
ജെ. എഡ്വിൻ ഓർ
1912–1987

ശോ-ധന ചെയ്ക എന്നുള്ളം ദേവാ
എൻ നിനവെ-ല്ലാം നോക്കെൻ രക്ഷകാ
ദോ-ഷവഴി-കൾ ബോദ്ധ്യമാക്കെന്നിൽ
ശു-ദ്ധി ചെയ്തെന്നെ മോചി-പ്പിക്കുക

എൻ രക്ഷക്കാ-യി നിന്നെ വാഴ്ത്തുന്നു.
നിൻ വാഗ്ദത്തം പോൽ ശുദ്ധനായ്‌ കാക്ക
അ-ഗ്നിയാൽ എ-ന്നും എന്നെ നിറക്ക
ല-ജ്ജിക്കാതെ നിൻ സാക്ഷിയാകുവാൻ

എൻ ജീവനെ നിൻ സ്വന്തമാക്കുക
എൻ ഹൃദയ-ത്തിൽ സ്നേഹം നിറക്ക
എൻ ആശ, ഇച്ഛ അഹന്തയെല്ലാം
നിൻ കാൽക്കൽ ഇന്നു സമർപ്പി-ക്കുന്നു.

ശുദ്ധാത്മാവേ ത-ന്നരുൾ ഉണർവ്വേ
ഉ-ള്ളങ്ങളെ നീ ഉണർത്തെണമേ
നിൻ വചനം പോൽ ആത്മാവെ നൽക
കേഴുന്നെങ്ങൾ അനുഗ്ര-ഹിക്കിപ്പോൾ