ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്ന് പുറപ്പെടുന്നതായി പളുങ്ക് പോലെ ശുഭ്രമായ ജീവ ജലനദിയും.@ വെളിപ്പാട് 22:1–2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

റോബര്‍ട്ട് ലോറി, 1864 (Shall We Gather at the River?); 'ഹാപ്പി വോയ്സില്‍' ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു, 1865, നമ്പര്‍ 220. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2012.

റോബര്‍ട്ട് ലോറി (🔊 pdf nwc).

1864 ജൂലൈ മാസം ബ്രൂക്ലിന്‍ ഹാന്‍സണ്‍ പ്ലെയ്സ്, ബാപ്ടിസ്റ്റ് പള്ളിയില്‍ ഞാന്‍ പാതിരിയായി സേവനം അനുഷ്ടിക്കയായിരുന്നു. ഒരു മദ്ധ്യാഹ്നത്തില്‍ കാലാവസ്ഥ തീവ്രമായ ചൂടായിരിക്കെ ഞാന്‍പൂമുഖത്ത് തളര്‍ന്നു പരവശനായി കിടക്കുകയായിരുന…അപ്പോള്‍ എന്റെ ഭാവനക്ക് ചിറകു മുളയ്ക്കുവാന്‍ തുടങ്ങി. ഞെട്ടിപ്പിക്കുന്ന വ്യക്തതയോടെ ’ഭാവിയെ ക്കുറിച്ചുള്ള ദര്‍ശ്ശനം’ എന്റെ മുന്നിലൂടെ കടന്നുപോയി. ലോകാവസാനത്തിന്റെ വ്യക്തമായ വിവരണം ഒരു നാടകം പോലെ എന്റെ മുന്നില്‍ അവതരിക്കപ്പെട്ടു…അവയില്‍ ഏറ്റവും വ്യക്തമായി ഞാന്‍ കണ്ടത് ’സ്വര്‍ഗ്ഗ സിംഹാസനവും, സ്വര്‍ഗ്ഗീയ നദിയും, അവിടെ കൂടിയിരുന്ന വിശുദ്ധന്മാരും’ ആയിരുന്നു… കുഞ്ഞാടിന്റെ സിംഹാസനത്തില്‍ നിന്നും പുറപ്പെടുന്ന 'പളുങ്കു ജീവജല നദി'യെ കുറിച്ചു വളരെ കുറച്ചു മാത്രം ഗായകന്മാര്‍എഴുതുമ്പോള്‍ 'മരണ നദി'യെ കുറിച്ചു എന്തിനു ഇത്രയധികം വര്‍ണ്ണിച്ചിരിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. തത്സമയം വാക്കുകള്‍ തനിയെ ഉതിര്‍ന്നു വീണു. അത് ആദ്യം ഒരു ക്രൈസ്തവ ചോദ്യമായി രൂപം കൊണ്ടു: നമുക്ക് ഒത്തു ചേരാം? അവ പിന്നെ പല്ലവിയില്‍ പൊട്ടിവിരിഞ്ഞു: ചേര്‍ന്നീടും നിശ്ചയം. ഇങ്ങനെ ചോദ്യോത്തരങ്ങളായി ഈ ഗാനം തനിയെ രൂപം കൊണ്ടു. ഗാനത്തോടൊപ്പം സംഗീതവും ഉടലെടുത്തു.

റോബര്‍ട്ട് ലോറി

ചേര്‍ന്നീടാം നദിക്കരെ നാം
ദൂതര്‍ മേവും തീരത്തില്‍
പളങ്കു തിരയടിക്കും
ദൈവ സിംഹാസനത്തിന്‍ മുന്‍

ചേര്‍ന്നീടും നദിക്കരെ നാം
ഹാ ശോഭിതം ഹാ ശോഭനം ആ തീരം
ശുദ്ധരൊത്തു വാഴുമന്നാ തീരെ
ദൈവ സിംഹാസനത്തിന്‍ മുന്‍

ആ നദിയിന്‍ മണല്‍ തീരെ
വെള്ളി ഓളം തള്ളുമ്പോള്‍
നാം അരാധിക്കുമെന്നേക്കും
പൂര്‍ണ്ണ സന്തോഷ സുദിനം

മിന്നും തീരത്തെത്തും മുമ്പേ
പാപ ഭാരം നീക്കേണം
കൃപയാലെ രക്ഷ നേടും
അങ്കിയും നല്‍ കിരീടവും

ആനന്ദിക്കും നദി തീരെ
രക്ഷകനെ കാണുമ്പോള്‍
മരണം ജയിച്ച ശുദ്ധര്‍
പാടി വാഴ്ത്തീടും തന്‍ കൃപയെ

വേഗം ചേരും മിന്നും തീരേ
വേഗം തീരും യാത്രയും
വേഗം വരും ഹൃത്തിന്‍ മോദം
ശാന്തി ചേര്‍ക്കും നല്‍ ഗീതമായ്