യൊഹാൻ ജെ. ഷുറ്റ്സ്, ക്രൈസ്റ്റ്-ലിഷസ് ഗെഡെങ്ക് ബുഷ്‌ലൈൻ (ഫ്രാങ്ക്ഫർട്ട് ആം മൈൻ, ജർമ്മനി: 1675) (സായ് ലോവ് ഉണ്‍ട്ട് എയർ ഡെം ഹ്വെഷ്റ്റ്ണ്‍ ഗുട്ട്); ജർമ്മനിൽ നിന്നും ഇംഗ്ലീഷിലേക്കു തർജ്ജിമ ചെയ്തതു ഫ്രാൻസിസ് ഇ. കോക്സ്, 1864 (Sing Praise to God Who Reigns Above). സൈമണ്‍ സഖറിയ, 2013.
മിറ്റ് ഫ്രോയ്ഡൻ സാർട്ട്, ബോഹീമിയൻ ബ്രദറൻസ് കീർഷൻ ഗെസെങ്ങ്, (ബർലിൻ: 1556) (🔊 pdf nwc).
സ്തോത്രം പാടിൻ ദൈവത്തിനു താൻ വാഴുന്നു സൃ-ഷ്ടിമേൽ
ദൈവ ശക്തി,ദൈവ സ്നേഹം, താൻ നല്കുന്നു തൻ രക്ഷ
തൻ തൈലമോ സൗഖ്യമേകും അ-വിശ്വാസിക്കെപ്പോഴും
സ്തോത്രം സ്തുതി താതനു!
സർവ്വ ശക്തൻ തൻ ദയയോ എ-ന്നെന്നേക്കുമായുള്ളതു
രാപകൽ തൻ കണ്‍കളെന്നെ സൗഖ്യമായ് പാലിക്കുന്നു.
തൻ രാജ്യത്തിൽ തൻ വാഴ്ചയിൽ സ-മത്വം ഏവർക്കുമേ
സ്തോത്രം സ്തുതി താതനു!
നിൻ ദൈവമോ ദൂരെയല്ല; ദുഖേ സമീ-പ-സ്തനാം
സന്തോഷം ശാ-ന്തി നൽകാനായ് താൻ നില്ക്കുന്നു സ-മീപേ
അമ്മയെപ്പോൽ താൻ നടത്തും തൻ മക്കളെ നൽ സ്നേഹാൽ
സ്തോത്രം സ്തുതി താതന്നു!
ദുഖം നീങ്ങി പാടി വാഴ്ത്തും തൻ നാമം എ-ന്നും മോദാൽ
ഭൂ എങ്ങും മു-ഴങ്ങീടുമേ എൻ സ്തോത്രത്തിൻ നൽ ഗാനം
എൻ ദൈവത്തിൽ സ-ന്തോഷിപ്പിൻ ദേഹി ജഡം ഒന്നായി
സ്തോത്രം സ്തുതി താതനു!
ക്രിസ്തൻ നാമം ഏറ്റുകൊൾക സ്തു-തി ചൊൽക താ-തനു
തൻ ശക്തി ധ-രിക്കുന്നവൻ ഉച്ചത്തിൽ ഘോ-ഷി-ക്കട്ടെ
തി-ന്മയെ നീ നീക്കം ചെയ്ക, ക്രിസ്തുവെ വാ-ഴിക്ക നീ
സ്തോത്രം സ്തുതി താതനു!