സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.@1 യോഹന്നാൻ 4:8
ഛായാചിത്രം
റവ. കെ. പി. ഫിലിപ്പ്
1916–1991

റവ. കെ. പി. ഫിലിപ്പ് (1916–1991).

റവ. കെ. പി. ഫിലിപ്പ്, രാഗം ക്രമപ്പെടുത്തിയത് ജോ ഉതുപ്പ്, 2014 (🔊 pdf nwc).

ഛായാചിത്രം
ജോ ഉതുപ്പ്
1988–

സ്നേഹമാം താതാ സ്വർഗ്ഗീയ നാഥാ
അഹമഹമായവനേ
യഹോവേ ഇഹ പരിപാലകനേ!
ബഹുലമാം കൃപയാൽ തിരുഹിതമതിനാൽ
മഹിതലേ സുതനെത്തന്ന ദേവശാ!

പല്ലവി

തവ പാദം കുമ്പിടുന്നേൻ ആ…ആ…ആ…
തവ പാദം കുമ്പിടുന്നേൻ

ആദിമ മനുഷ്യൻ പാപം ചെയ്തതിനാൽ
മേദിനിയിൽ വസിക്കും മനുജർ
യാതനപ്പെട്ടിതു ഹാ!
പാതകം നീക്കാൻ പാതകർ കയ്യാൽ
വേദന ഏറ്റൊരു യേശു ദേവാ!

പാപവിഹീനൻ നീതിമാനായോൻ
പാപിയെപോൽ മഹാ ശിക്ഷയേറ്റു
പാപിയെ ശുദ്ധനാക്കാൻ
പാപത്തിൻ ഭാരം ദേഹത്തിലേറ്റ
പാപിയിൻ രക്ഷനായ നാഥാ!

സ്വന്ത ജനത്താൽ തള്ളപ്പെട്ടയ്യോ
അന്തമില്ലാത്തതാം സ്നേഹഹൃദയം
വെന്തു നേറീടുന്നിതാ!
സ്വന്ത മനസ്സാ ക്രൂശിന്മേൽ തൂങ്ങി,
ചിന്തി തൻ തിരുനിണം പാപികൾക്കായ്

മരണം സഹിച്ച ദൈവത്തിൻ പുത്രൻ
മരണത്തിൻ ശക്തിയാൽ തോൽക്കപ്പെടുമോ?
മരണത്തെ താൻ ജയിച്ചു!
മരിച്ചവരിൽ നിന്നുയിർത്തെഴുന്നേറ്റു,
മരിച്ചോർക്കു പുനർജീവൻ സാദ്ധ്യമാക്കി!

ലോകാന്ത്യം വരെയും കൂടെ ഉണ്ടെന്നു
വാക്കു തന്നോൻ വിശുദ്ധ റൂഹായെ
വേഗത്തിൽ അയച്ചുതന്നു;
ലോകത്തെ ജയിക്കാൻ പുതുശക്തി തരുന്നോൻ,
വേഗത്തിൽ വരും മഹാരാജാവായി

പ്രാണസ നാഥാ നീ പ്രാണനെത്തന്നു
ക്ഷോണിയെ വീണ്ടെടുത്ത മാ സ്നേഹം,
കാണുന്നു ദോഷിയാം ഞാൻ!
താണു വണങ്ങി നമിച്ചിടുന്നടിയാൻ,
പാണിയിൽ താങ്ങണമേ കൃപാലോ!