അവന്‍ നിന്നെ വിളിക്കുന്നു!.@മര്‍ക്കോസ് 10:49
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വില്‍ എല്‍. തോംസണ്‍, സ്പാര്‍ക്ലിംഗ് ജെംസ്, നമ്പര്‍. 1, 2. രചന ജെ. കാല്‍വിന്‍ ബുഷി (ഷിക്കാഗോ, ഇല്ലിനോയ്: വില്‍ എല്‍. തോംസണ്‍ & കമ്പനി, 1880) (Softly and Tenderly Jesus Is Calling) (🔊 pdf nwc). സൈമണ്‍ സഖറിയ, 2012. അമേരിക്കന്‍ പൌരാവകാശ സമര സേനാനിയായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ സ്മരണ ആരാധനയില്‍ ജോര്‍ജിയ അറ്റ്ലാണ്ടയിലെ എബനേസര്‍ ബാപ്ടിസ്റ്റ് ആരാധനാ ആലയത്തില്‍ വച്ചു ഏപ്രില്‍ 8, 1968 ല്‍ ഈ ഗാനം ആലപിക്കയുണ്ടായി. 1985 ലെ അക്കാദമി അവാര്‍ഡ് നേടിയ ട്രിപ്പ്‌ ടു ബൌണ്ടിഫുള്‍ എന്ന ചലചിത്രത്തിലും ഈ ഗാനം ആലപിക്കയുണ്ടായി.

ഛായാചിത്രം
വില്‍ എല്‍. തോംസണ്‍
1847–1909

ലോകപ്രസിദ്ധനും സഞ്ചാരപ്രാസംഗീഗനും ആയ ഡ്വയ്റ്റ് ലിമേന്‍ മൂഡി 'നോര്‍ത്ത് ഫീല്‍ഡ് മാസച്ചുസെറ്റ്സിലെ ഭവനത്തില്‍ മരണക്കിടക്കയില്‍ ആയിരിക്കുമ്പോള്‍ 'വില്‍ തോംസണ്‍ ' സുഖവിവരം അന്വേഷിക്കുവാന്‍ പ്രത്യേകം സന്ദര്‍ശ്ശിക്കുകയുണ്ടായി. അദ്ദേഹത്തെ ശുശ്രൂഷിക്കുന്ന വൈദ്യന്‍ വില്‍ തോംസനു പ്രവേശനം നിഷേധിച്ചു. കിടക്ക മുറിയ്ക്ക് പുറത്തുള്ള ഈ സംസാരം കേട്ട മൂഡി തോംസന്റെ ശബ്ദം തിരിച്ചറിഞ്ഞു അദ്ദേഹത്തെ അകത്തു കിടക്കയ്ക്ക് അരികില്‍ വരുവാന്‍ വിളിച്ചു. ഒഹായോവില്‍ നിന്നും ഉള്ള ആ കവിയുടെ കരം ഗ്രഹിച്ചു മരണാസന്നനായ ആ സുവിശേഷകന്‍ ഇങ്ങിനെ ചോദിച്ചു: Softly and Tenderly Jesus is Calling ('സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ') എന്ന ഗാനം രചിച്ചതിനോളം മെച്ചമായി എന്റെ മുഴുവന്‍ ജീവിതകാലത്തില്‍ എന്തെങ്കിലും ചെയ്യാന്‍ എനിയ്ക്കു കഴിഞ്ഞിട്ടുണ്ടോ? എന്നു.

സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
ക്ഷണിക്കുന്നേവരെയും
വാതുക്കല്‍ കാത്തു നില്‍ക്കുന്നതു കാണ്‍ക
എനിക്കായും നിനയ്ക്കും

വരൂ, വരൂ, ക്ഷീണിതരായവരെ
യേശു വിളിക്കുന്നു വീട്ടില്‍ ചേര്‍പ്പാനായ്
വിശ്രമിപ്പാന്‍ എന്നേക്കും

യേശു യാചിക്കുന്നു, വൈകീടരുതെ,
യാചിക്കുന്നു വരിക
തന്‍ കരുണയെ നീ പാഴാക്കീടല്ലേ
എനിക്കായും നിനയ്ക്കും

കാലം പോയ്പോകുന്നു വൈകീടരുതെ,
നമ്മില്‍ നിന്നും എന്നേക്കും
ആസന്നമാകുന്നു മരണദിനം
എനിക്കായും നിനയ്ക്കും

വാഗ്ദത്ത സ്നേഹമോ അത്ഭുതമത്രെ
എന്നോടും നിന്നോടുമേ
പാപികളെങ്കിലും ക്ഷമ നല്കുമേ
എനിക്കായും നിനയ്ക്കും