അവന്‍ മരണത്തെ സദാ കാലത്തേക്കും നീക്കിക്കളയും.@യെശയ്യാവ് 25:8
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

എഡ്മണ്ട് എല്‍. ബട്രി, 1884 (À Toi la Gloire); ചാന്‍സ് ഓഫ് ഇവന്‍ഞ്ചലിക്കുസ് ലോസൈന്‍, സ്വിറ്റ് സര്‍ലാന്‍ഡ്‌ 1885. ഫ്രഞ്ചില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത് റിച്ചാര്‍ഡ് ബി. ഹോയില്‍, 1923 (Thine Is the Glory); സൈമണ്‍ സഖറിയ, 2011.

യൂദാസ് മക്കബെയുസ്, ജോര്‍ജ് എഫ്.ഹെന്റെല്‍, 1747 (🔊 pdf nwc).

ഛായാചിത്രം
ജോര്‍ജ് എഫ്.ഹെന്റെല്‍
1685–1759

മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍
ശോഭയേറും ദൂതര്‍ കല്ലുരുട്ടിയേ
ശവ ശീല മുറ്റും ദൂതര്‍ നീക്കിയെ

മഹത്വമെന്നും വാഴും പുത്രന്
ജയമെന്നെക്കും, മരണത്തിന്മേല്‍

ഉയിര്‍ത്ത യേശു നാഥനെ കാണ്മിന്‍
സ്നേഹത്തോടെ താതന്‍ ആവല്‍ നീക്കുന്നു
സഭ മോദത്തോടെ പാടി വാഴ്ത്തുന്നു
മരണത്തിന്‍ മുള്‍ പോയ്‌ നാഥന്‍ വാഴുന്നു.

സംശയമില്ലേ ജീവ നാഥനേ
നീയൊഴികെ ആരും ആലംബമില്ലേ
നിന്‍ മരണത്താലെ ജയാളിയാക്ക
നിന്നുടെ നിത്യ രാജ്ജ്യേ ക്ഷേമമായ്‌ ചേര്‍ക്ക