യഹോവ നിന്നെ എല്ലായ്പ്പോഴും നടത്തുകയും…ചെയ്യും.@യെശയ്യാവു 58:11
ഛായാചിത്രം
ഗിഫ്റ്റി ഈശോ
1989–

ഹൊറെടിയസ് ബോണാര്‍, ഹിംസ് ഓഫ് ഫെയ്ത്ത് ആന്‍ഡ്‌ ഹോപ്പ്, 1857 (Thy Way, Not Mine, O Lord). ഗിഫ്റ്റി ഈശോ, 2012.

രാഗം ക്രമപ്പെടുത്തിയത്: ജോ ഉതുപ്പ്, 2012 (🔊 pdf).

ഛായാചിത്രം
ജോ ഉതുപ്പ്
1988–

നിന്നിഷ്ടമാകട്ടെ
ഇരുട്ടേറിയാലും
നിന്‍ കയ്യാല്‍ നയിക്കാ
നിന്‍ പാത കാണിക്ക

കുന്നോ കുഴികളോ
നിരപ്പാം പാതയോ
നിന്‍ അന്തികെ ചേരാന്‍
ഏതും സഹിച്ചീടാം

എന്നിഷ്ടം വേണ്ടായേ
നിന്നിഷ്ടം മതിയേ
കാണിക്ക നിന്‍ പാത
നേരെ ഞാന്‍ പോകാനായ്

മോദമോ ആധിയോ
നിറക്കെന്‍ മാനസേ
കല്പിക്ക നിന്‍ ഇഷ്ടം
നന്മക്കായ് എഴയ്ക്കു

നീ തരൂ മിത്രത്തെ
രോഗമോ ശക്തിയോ
ആധിയോ വ്യാധിയോ
കഷ്ടമോ സമ്പത്തോ

എന്നിഷ്ടം വേണ്ടായേ
ഏറ്റം ചെറുതിലും
ശക്തനായ് നയിക്കാ
ചേരും വരെ സ്വര്‍ഗ്ഗേ.