…യേശുവിനെ നോക്കുക.@എബ്രായർ 12:2
ഛായാചിത്രം
ഹെലൻ എച്ച്. ലെമ്മൽ
1863–1961

ഹെലൻ എച്ച്. ലെമ്മൽ, 1922 (Turn Your Eyes upon Jesus‏) (🔊 pdf nwc). ബ്രിട്ടിഷ് നാഷണൽ സണ്ടേസ്കൂൾ യൂണിയൻ "ഗ്ലേഡ് സോങ്ങ്"സിൽ ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചു. ലിലിയാസ് ടോട്ടർ എഴുതിയ സുവിശേഷ ലഘുലേഖയിൽ നിന്നും പ്രചോദനം കൊണ്ട് രചിക്കപ്പെട്ടതാണ് ഇതിന്റെ വരികൾ: ആയതിനാൽ നിങ്ങളുടെ കണ്ണുകൾ അവനെ നോക്കട്ടെ, പൂർണ്ണമായും അവന്റെ മുഖത്തേക്കു നോക്കട്ടെ, അപ്പോൾ ലൗകീകമായതു എല്ലാം വിവരിക്കാൻ ആകാത്ത ഒരു മങ്ങൽ ഏറ്റതായി തോന്നും.

സൈമണ്‍ സഖറിയ, 2014.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

എൻ ആത്മാവേ ഖേദിക്കുന്നോ നീ?
പ്ര-കാശം നീ കാണുന്നില്ലേ?
രക്ഷകനിൽ നീ കാണും ശോഭ
നൽ സൗജന്യ ജീവനുമേ.

നീയോ യേശുവെ നോക്ക,
തൻ അത്ഭുതമുഖം നീ കാണ്‍!
ലോകമോ-ഹം മങ്ങിടും മ-ന്നേരം,
തന്റെ കൃപാ-മഹത്വത്തിങ്കൽ.

മരണത്താൽ ജീവനിലേ-ക്കു
അ-വനെ നാം പിൻഗമിക്കാം.
വൻ പാപാധികാരം ജയി-ച്ചു
നാം പൂർണ്ണ ജയാളികളാം.

താൻ വാഗ്ദത്തം പാലിക്കുമെന്നും,
നൽ ക്ഷേമമായ് വാസം ചെയ്യാം.
പോയീടാം ഭൂ-ലോകത്തിലെങ്ങും,
തൻ രക്ഷയെ ഘോഷിച്ചീടാൻ.