🡅 🡇 🞮

യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍

അതുകൊണ്ട് മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിചേരും. മര്‍ക്കോസ് 10:7
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

സൈമണ്‍ സഖറിയ, 2012. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

സെന്‍റ്. അല്‍ഫെജ്, ഹെന്‍ട്രി ജെ ഗൌണ്ട് ലെറ്റ്‌, 1848 (🔊 ).

ഛായാചിത്രം
ഹെന്‍ട്രി ജെ ഗൌണ്ട് ലെറ്റ്‌
1805–1876
National Portrait Gallery

button

യഹോവയെ ഭയന്നു അനുസരിക്കുന്നോന്‍
ഭാഗ്യവാന്‍ തന്നേ നൂനം, നന്മ വന്നണയും

നിന്‍ ഭാര്യ നിന്റെ വീട്ടില്‍ നല്‍ ദ്രാക്ഷാ വള്ളി പോല്‍
മക്കള്‍ ഒലീവിന്‍ തൈകള്‍ മേശക്കു ചുറ്റുമേ

യഹോവ ഭക്തനായോന്‍ അനുഗ്രഹയോഗ്യന്‍
സിയോനില്‍ നിന്നും യാവേ അനുഗ്രഹമേകും

നിന്‍ ആയുഷ്ക്കാലമെല്ലാം നീ നന്മയെ കാണും
തലമുറയെ കാണും സമാധാനം നിന്മേല്‍

താത പുത്രനാത്മന്നും മഹത്വമുണ്ടാക!
ആദിയിങ്കലും എന്നും ഉള്ള പ്രകാരം പോല്‍