ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.@യെശയ്യാവ് 57:15
ഛായാചിത്രം
ജോൺ എച്ച്. ടെന്നി
(1840–1918)

എലീഷാ എ. ഹോഫ്‌മേൻ, വേർഡ്‌സ് ഓഫ് ലൈഫ്-ൽ നിന്നും, എഡിറ്റ് ചെയ്തതു ജോൺ ടെന്നിസി & ഡബ്ള്യൂ. സ്റ്റിൽമേൻ മാർട്ടിൻ, 1889 (Where Will You Spend Eter­ni­ty?). .

ഓളം ജോൺ എച്ച്. ടെന്നി (🔊 pdf nwc).

ഛായാചിത്രം
എലീഷാ എ. ഹോഫ്‌മേൻ
(1839–1929)

നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ
എന്തുത്തരം നീ കൊടുക്കും? എങ്ങാകുമോ നിൻ നിത്യത?

പല്ലവി

നിത്യകാലം നിത്യ കാലം
അതെവിടെ നീ കഴിക്കും?

പാപം വെടിഞ്ഞിന്നനേകർ, പ്രാപിക്കുന്നേശുവിൻ രക്ഷ-
ലഭ്യമവർക്കും സ്വർ ഭാഗ്യം, നിൻ നിത്യത എവിടെയാം?

ഇടുക്കമാം നേർ പാത നീ വെടിഞ്ഞധഃപ്പതിച്ചീടിൽ,
അന്ത്യവസാനമെന്താകും? നിൻ നിത്യത എവിടെയാം?

ഈ നിമിഷം നീ തിരിഞ്ഞു, യേശു സ്നേഹം സ്വീകരിക്കിൽ,
നിശ്ചയം നിനക്കു ചൊല്ലാം: രക്ഷപ്പെട്ടേൻ, നിത്യകാലം!