🡅 🡇 🞮

ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം

ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു. എബ്രായർ 6:19
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

സെപ്റ്റിമസ് വിന്നർ, 1868 (Whispering Hope) (🔊 ). പല പേരുകളാൽ അറിയപ്പെടുന്ന ആലിസ് ഹോത്തോണ്‍ ആണ് ഈ ഗാനത്തിന്റെ രചയിതാവ് എന്നു മിക്ക കീർത്തനസമാഹാരങ്ങളിലും കാണുന്നു. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2013. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ഛായാചിത്രം
സെപ്റ്റിമസ് വിന്നർ
(1827–1902)

ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം
നിർബന്ധി-ക്കുന്നെൻ പ്രത്യാശ, ഇമ്പമാം സാന്ത്വനങ്ങൾ
അന്ധകാരം മാറിപ്പോകും വൻകാ-റ്റടങ്ങിടുമേ
മാരിയിൻ മേഘങ്ങൾ മാറി സൂര്യനുദിച്ചീടുമേ

നൽ-പ്രത്യാശ ഇമ്പം ഹൃ-ത്തിന്റെയുള്ളിൽ
സന്താപം പോയ് സന്തോഷം നല്കുന്നേ

സന്ധ്യയിലെ ഇരുളേറേ, ചുറ്റിലുമന്ധകാരം!
കൂരിരുട്ടിൽ തെളിഞ്ഞീടും ആയിരം താരകങ്ങൾ!
അന്ധകാരം പെരുകുമ്പോൾ ഭീതിയിൻ കാര്യമെന്ത്?
അർദ്ധരാത്രി പോയ് മറഞ്ഞു, വന്നീടും സുപ്രഭാതം!

നങ്കൂരം പോൽ വൻ പ്രത്യാശ എകുന്നഭയം തന്നിൽ,
മൃത്യുവെ വെന്നെന്റെ നാഥൻ രാജനായ് വാണീടുന്നു!
ഹൃത്തതിൽ ആനന്ദമേകാൻ എന്നുള്ളിൽ വന്നീടുക,
എകൂ മഹത്വ പ്രത്യാശ എന്നെന്നും വറ്റീടാതെ.