അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു.@യെശ്ശയാവ് 53:3
ഛായാചിത്രം
റവ. തോമസ്‌ കോശി
1857–1940

വില്ല്യം ഡബ്ല്യൂ. ഹൌ, 1867 ലെ 'സപ്ലിമെന്റ് റ്റു മോറൽ ആന്റ് ഹൌ'സ് സാംസ്' ആന്റ് ഹിമ്സിൽ പുറത്തുവന്നു (Who Is This, So Weak and Helpless?). റവ. തോമസ്‌ കോശി (1857–1940).

ഐഫിയോനിഡ്, ജോണ്‍ എ. ല്ലോയ്ഡ്, സീനിയർ, 1843 (🔊 pdf nwc).

ഛായാചിത്രം
William W. How
1823–1897

എഴപ്പെട്ട ശിശുവാമീ- യൂദ പൈതൽ ഏതഹോ?
പശുക്കൂട്ടിൽ പിറന്നോനീ-ജീർണ്ണ വസ്ത്രം പുതച്ചോ?

സ്രിഷ്ടിക്കൊക്കെ ജീവനാഥൻ-എന്നെന്നേക്കും ദൈവം താൻ
ഉന്നതനാമീമഹേശൻ- ജാതം ചെയ്തോ ഈ വിധം?

അപ്പമോ വത്രമോ വീടോ-ഏതു മില്ലാതുഴലും
ദുഃഖമുള്ളോരിവനാരോ-സാത്താൻ മേലധികാരി

ദൈവമാം രക്ഷകനേശു-സ്വർഗ്ഗത്തിൽ താൻ നമുക്കു
ഭവനങ്ങളൊരുക്കുന്നു ഇല്ല കണ്ണീരവിടെ

ചോര ചിന്തിയൊഴുകാനും-നിന്ദാ നിഷേധങ്ങളാൽ
ഹാസ്യമാക്കപ്പെടുവാനും-ഹേതുവായോരിവനാർ?

ദാനം കൃപ തൻ സഭമേൽ-ചൊരിയും മാ ദൈവം താൻ
പ്രതികാരം ശത്രുവിന്മേൽ-നീതിയായ് നടത്തും താൻ

അക്രമികളോടു കൂടെ-ആണികളാൽ ക്രൂശിന്മേൽ
തൂങ്ങി നിന്ദ ദുഷികളെ-ഏറ്റീടുന്ന ഇവനാർ?

ഉന്നതെയാദ്യന്തമായ് ജീ-വിക്കും ദൈവം താനിവൻ
വാഴുന്നു താൻ നിത്യനായി-സ്വർണ്ണ നഗരമതിൽ.