പെട്ടെന്ന് സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌ സമാധാനം എന്നു പറഞ്ഞു.@ലൂക്കോസ് 2:13–14
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

പാരമ്പര്യമുള്ള ഫ്രഞ്ച് കരോള്‍ ഗാനം (ലെ സാഷ് ഡാ നോസ് കംപാന്യ); 1862-ല്‍ ഇന്‍ ക്രൌണ്‍ ഓഫ് ജീസസില്‍, ജെയിംസ് ചാട്വിക്ക് ഫ്രഞ്ചില്‍ നിന്നുംതര്‍ജ്ജിമ ചെയ്തത് (Angels We Have Heard on High). സൈമണ്‍ സഖറിയ, 2011.

ഗ്ലോറിയ (ബാണ്‍സ്), ഫ്രഞ്ച് കരോള്‍ രാഗം; ക്രമീകരണം ചെയ്തത് എഡ്വിന്‍ എസ്സ്‌, ബാണ്‍സ് (🔊 pdf nwc).

ചിതീകരണം

ദൂതര്‍ പാടി ഉന്നതേ-
മാധുര്യമായ്‌ ഭൂതലേ.
പര്‍വ്വതത്തില്‍ മാറ്റൊലി,
ഏറ്റുപാടി മോദമായ്!

ഓ…മഹത്വം ഉന്നതത്തില്‍ എന്നും!
ഓ…മഹത്വം ഉന്നതത്തില്‍ എന്നെന്നും.

ആട്ടിടയര്‍ക്കാമോദം!
എന്തിനീയീ താമസം!
നിര്‍ബന്ധം എന്‍ മാനസേ,
മോദമേകും ഗീതകം…ഓ…

ബേതലേമില്‍ വന്നു കാണ്‍,
നാഥന്‍ ജന്മം പാടുന്നു!
മുട്ടുകുത്തി വാഴ്ത്തിടാം,
ക്രിസ്തു രാജന്‍ ജന്മത്തെ!…ഓ…

ദൂതര്‍ വാഴ്ത്തും നാഥനെ,
വന്നു കാണ്മിന്‍ പുല്‍കൂട്ടില്‍!
യോസേഫും മറിയയും,
താലോലിക്കും പൈതലേ…ഓ…

ആട്ടിടയക്കൂട്ടരെ,
ദൂതര്‍ ഗാനം കേട്ടുവോ?
അന്നു നീല വാനിതില്‍
സദ്വാര്‍ത്തയെ കേട്ടുവോ?…ഓ…

കെട്ടുകഥയല്ലഹോ,
ദൈവരാജവതാരം!
പുല്‍കൂടായി പുല്‍മെത്ത,
ദൂതര്‍ പാടി താരാട്ട്!…ഓ…

വാനോര്‍ പാടി വാനിതില്‍
യേശുവിന്‍ ജനനത്തെ,
മണിമുഴങ്ങി ഉന്നതെ
മര്‍ത്യര്‍ ഹൃത്തില്‍ ശാന്തിയും…ഓ…