തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനീയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു.@ദാനിയേൽ 1:8
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഫിലിപ്പ് പി. ബ്ലിസ്സ്, 1873 (Dare to Be a Daniel) (🔊 pdf nwc). സൈമണ്‍ സഖറിയ, 2014.

ഇല്ലിനോയ് ചിക്കാഗോയിലെ "ഫെഴ്സ്റ്റ് കോണ്‍ഗ്രിഗേഷ്ണൽ ചർച്ച്" ലെ അദ്ധേഹത്തിന്റെ സണ്ടെസ്കൂൾ ക്ലാസ്സിനു വേണ്ടി ആണു ബ്ലിസ്സ് ഈ ഗാനം എഴുതിയതു "ഈ ഗാനവും "കോട്ട കാപ്പിൻ" എന്ന ഗാനവും ടർക്കിയിലെ സുൽത്താൻ വിലക്കിയിരുന്നു.(സാങ്കി, p. 134).

ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്സ്
(1838–1876)

ദൈവ വാക്ക് കേട്ടിട്ടു-
അനുസരിക്കുന്നോർ,
ഏറെയില്ല; ചേർന്നീടട്ടെ-
ദാനിയേലൊപ്പം.

പല്ലവി

ദാനിയേൽ പോലാക,
ഏകാനായാലും
കൈവെടിയാ ദർശ്ശനത്തെ,
ലോകം കേൾക്കട്ടെ.

വീരർ പലർ വീണല്ലോ-
ധൈര്യം ഇല്ലാതെ!
ദാനിയേൽ പോൽ നീ ആയാലോ-
ആരു തോറ്റീടും?

രാക്ഷസരും വീണല്ലോ-
ദേശമൊട്ടാകെ.
നിലംപരിചായ് വീണീടുമേ-
ധീരരെ കണ്ടാൽ!

സുവിശേഷത്തിൻ കൊടി-
വീശുവിൻ നന്നായ്.
സാത്താനിന്നു തോറ്റോടട്ടെ-
ധീരരെ കണ്ടു!