
8 -മത്തെ നൂറ്റാണ്ടില്‍ ഡാല്ലന്‍ ഫോര്‍ഗൈല്‍ എഴുതിയതായി സങ്കല്‍പ്പിക്കപ്പെടുന്നു (റോബ് ടു മൊ ബോയില്‍, എ കോംഡി ക്രൈട്); പുരാതനമായ ഐറിഷ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തതു മേരി ഇ. ബൈറന്‍, 1905 ല്‍ ജേര്‍ണല്‍ ഓഫ് സ്കൂള്‍ ഓഫ് ഐറിഷ് ലേര്‍ണിംഗ് ല്‍ ’ഐറു' വില്‍ കാണുന്നു. പ്രചരിപ്പിച്ചത് എലനോര്‍ എച്ച്. ഹള്‍, 1912 (Be Thou My Vision). സൈമണ്‍ സഖറിയ, 2012.
അയര്‍ലണ്ടിലെ നാടോടി ഗാനത്തില്‍ നിന്നും ഉടലെടുത്ത 'സ്ലൈന്‍' എന്ന രാഗം. (🔊 pdf nwc). 'സ്ലൈന്‍' മലകള്‍ മീത്ത് താലൂക്കിലെ തീര പ്രദേശത്തില്‍ നിന്നും ഏകദേശം പത്തു മൈലുകള്‍ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. 433 AD ല്‍ 'സ്ലൈന്‍' മലയില്‍ ആയിരുന്നു വിശുദ്ധനായ പാട്രിക് ഒരു ഈസ്റര്‍ ദിനം സന്ധ്യയില്‍ മെഴുകുതിരികള്‍ തെളിയിച്ചു രാജകല്പനയെ വെല്ലുവിളിച്ചത്. ലോഗേയെര്‍ എന്ന ഗ്രീഷ്മത്തിലെ ഉല്‍ത്സവദീപം താന്‍ താര മലയില്‍ തെളിയിക്കുന്നതിനു മുന്‍പ് ആരും തന്നേ മറ്റൊരു ദീപവും തെളിയിക്കരുതെന്നു താരയിലെ ലോഗേയെര്‍ മഹാരാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലോഗേയെര്‍ നിവാസികള്‍ വിശുദ്ധനായ പാട്രിക്കിന്റെ ഈ ധീരതയില്‍ അഭിമാനം കൊണ്ടു; (അതുകൊണ്ടായിരിക്കണം) അദ്ദേഹത്തിന്റെ മിഷ്യണറി പ്രവര്‍ത്തനം തുടരാന്‍ അവര്‍ അനുവദിച്ചു. ബാക്കി എല്ലാത്തിനും ചരിത്രം സാക്ഷി.
ദര്‍ശനം ഏകുക യേശു നാഥാ!
നിന്നെപ്പോല്‍ വേറില്ല മറ്റാരുമേ!
രാവും പകലിലും നീ മാത്രമേ-
എന്നുടെ ചിന്തയില്‍ നീ മാത്രമേ.
ദര്‍ശനം ഏകുക നിന്‍ വാക്കിനാല്‍.
നിന്‍ വചനത്താല്‍ വഴി തെളിക്ക.
താതനെ നാഥനെ ദൈവസുതാ-
നിന്‍ നിത്യ സമ്പര്‍ക്കം എന്നാശയെ.
ശത്രുവിന്‍ നേരെ പരിച നീയെ.
മാനവും അന്തസ്സും നീ മാത്രമേ.
എന്നാത്മാ -വിന്നുടെ കോട്ട നീയെ-
സ്വര്‍ഗ്ഗത്തില്‍ ചേര്‍ക്കണേ നിന്‍ ശക്തിയാല്‍.
ആശ്രയം വേറില്ല യേശു മതി.
താനാണെന്‍ ഓഹരി എന്നുമെന്നും.
ഹൃത്തിലും താന്‍ തന്നെ, സ്വര്‍ഗ്ഗത്തിലും,
രാജാവും, കര്‍ത്താവും, സര്‍വ്വസ്വവും.
സ്വര്‍ഗ്ഗത്തിന്‍ നാഥന്‍ ജയം നേടിയേ!
സ്വര്‍ഗ്ഗസന്തോഷം എനിക്കേകിയെ-
ഏതു വിപത്തിലും ദീപം നീയെ-
ദര്‍ശനം നല്‍കും വിധി കര്‍ത്താവേ!