ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.@സങ്കീർത്തനങ്ങൾ 17:15
ഛായാചിത്രം
തോമസ് കെൻ
1637–1711

തോമസ് കെൻ, വിഞ്ചസ്റ്റർ കോളേജിലെ വിദ്യാർത്ഥികളുടെ ഉപയോഗത്തിലേക്കായുള്ള പ്രാത്ഥനാപുസ്തകം 1674. സങ്കീർത്തനങ്ങൾക്കു ഊന്നൽ കൊടുത്തിട്ടുള്ള വേദവാക്യഗാനങ്ങൾ മാത്രമേ ആരാധനക്കു പ്രത്യേകിച്ചും ഉപയോഗിക്കാവൂ എന്നു സ്ഥാപിത സഭകൾ വിശ്വസിച്ചിരുന്ന കാലത്താണു കെൻ ഈ ഗാനം രചിച്ചതു. പുതുതായി ആരാധന ഗാനങ്ങൾ രചിക്കുന്നതു പാപകരവും, ദൈവദൂഷണവും ആണെന്നും അത് പുതുതായി വേദവാക്യങ്ങൾ രചിക്കുന്നതിനു സമവും ആണെന്നും ചിലർ അക്കാലത്തു വിശ്വസിച്ചിരുന്നു. ആ അന്തരീക്ഷത്തിൽ കെൻ ഈ ഗാനവും, മറ്റു ചില ഗാനങ്ങളും ‘വിഞ്ചസ്റ്റർ കോളേജിലെ ആൺകുട്ടികളുടെ മുറികളിൽവച്ചുള്ള സ്വകാര്യ ധ്യാനത്തിന്റെ മാത്രം ഉപയോഗത്തിലേക്കാണു’ എന്നുള്ള നിർദ്ദേശത്തോടുകൂടെയാണു പ്രസിദ്ധീകരിച്ചിരുന്നതു. വിരോധാഭാസമെന്നു പറയട്ടെ, ഇതിന്റെ ഒടുവിലെ ചരണം നിരവധി പൊതുആരാധനാക്രമങ്ങളിലെ സ്തുതിഗീതമായി ഏറ്റവും അധികം ഉപയോഗിച്ചുവരുന്നു. കെൻ അപേക്ഷിച്ചതനുസരിച്ചു ഈ ഗാനം അദ്ദേഹത്തിന്റെ സൂര്യോദയത്തിൽ നടത്തപ്പെട്ട ശവസംസ്കാരവേളയിൽ ആലപിച്ചതു ഏറ്റവും അനുയോജ്യമായി. സൈമണ്‍ സഖറിയ, 2018.

ഡ്യൂക്ക് സ്ട്രീറ്റ്, ജോൺ ഹട്ടൻ, നോട് അനുകരണം 1793 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

അർക്കനോടൊപ്പം നീ ഉണരൂ
ചെയ്യുക നീ നിൻ കൃത്യത്തെ
നിദ്രവെടിഞ്ഞു നീ മോദിക്കൂ
പ്രാത്ഥന യാ-ഗമർപ്പിപ്പാൻ

നഷ്ടസമയം വീണ്ടുകൊൾ
ഇന്നെന്ന നാൾ പൊയ്‌പോകുമേ
ആത്മവരങ്ങൾ പാലിക്ക
അന്ത്യദിനം അടുത്താകാം

നിൻ ദീപമെങ്ങും വിളങ്ങട്ടെ
ദിവ്യവെളിച്ചം പോലെങ്ങും
സുഗമമാം സ്വർഗ്ഗ വീഥി കളിൽ
സ്‌നേഹ, സ്‌തുതി സ്തോത്രങ്ങളാൽ

വാക്കുകളിൽ ആത്മാർത്ഥതയും
സ്വച്ഛമാം നിൻ മനഃസാക്ഷിയും
നിൻ വഴിയെ ദൈവ വീക്ഷണവും
താൻ അറിയും നിൻ ചിന്തയും

എന്നുള്ളമേ ഉണരൂ വേഗം
ദൂതരോടൊപ്പം വാഴ്ത്തീടു
രാപ്പകൽ സ്തോത്രം പാടുന്നു,
ഉന്നത സ്തോത്രം രാജനു!

രാത്രിയിൻ കാവലിന്നായ് സ്തോത്രം
രാവിലെ തന്ന ശാന്തിക്കും.
ചാവിൽ നിന്നും ഞാൻ ഉണരുമ്പോൾ
കാണട്ടെ നീ-തി സൂര്യനെ

നീ വസിക്കുന്ന ഇടം സ്വർഗ്ഗം
നീ ഒരുനാളും പിരിയല്ലേ
നരകമല്ലോ നീ ഇല്ലെങ്കിൽ
വേണം നിന്നെ സദാ ചാരെ

എൻ പ്രതിജ്ഞ പുതുക്കുന്നു
മഞ്ഞുപോൽ നീക്ക പാപത്തെ
എൻ ഇച്ഛയെ നീ പരിപാലിക്ക
നിൻ ഇഷ്ടം എന്നിൽ പാലിക്ക

നീ നിയന്ത്രിക്കണ-മിന്നെന്നെ
എൻ വേലയും വാ-യിൻ വാക്കും
അവയിൻ സർവ്വ ശക്തികളും
നിൻ മഹത്വത്തിനായെന്നും

നിൻ വരവിൽ ഞാനു-യി-ർക്കുമ്പോൾ
നിന്നെ ഞാൻ കാ-ണുന്നില്ലെങ്കിൽ
വാഴ്ത്തുവോർ മദ്ധ്യേ ഞാനില്ലെങ്കിൽ
ഖേദം എനിക്കു എന്നെന്നും.

*ദാന ദാധാവെ സ്തു-തി-ക്കാം,
സർവ്വ സൃഷ്ടിയും പാ-ട-ട്ടെ,
വാനിലുള്ളോരും വാഴ്-ത്ത-ട്ടെ,
താത സുതാത്മനു സ്തോത്രം!

*നിരവധി ആരാധനാ പുസ്തകകങ്ങളിൽ കാണുന്ന ഈ സ്തോത്രപ്രാത്ഥന താഴെ കാണുന്ന ലിങ്കിൽ കാണാവുന്നതാണു.

*ദാന ദാധാവെ സ്തുതിക്കാം