വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു.@വെളിപ്പാട് 22:17
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ചാള്‍സ് സി. ലൂതര്‍, 1893 (Beautiful Beckoning Hands). സൈമണ്‍ സഖറിയ, 2012.

ചാള്‍സ് സി. ലൂതര്‍ (🔊 pdf nwc).

ഈ ഗാനം എന്റെ മാതാവിനുഏറ്റവും പ്രിയങ്കരമായ ഒന്നായിരുന്നു. പ്രത്യേകിച്ചും ശൈശവത്തില്‍ മരണമടഞ്ഞ ഒരു കുഞ്ഞ് അതിന്റെ മാതാവിനെ സ്വര്‍ഗ്ഗത്തിലേക്ക് മാടി വിളിക്കുന്ന മൂന്നാമത്തെ ചരണം. എന്റെ മാതാവിന്റെ 'ചുമ്മാര്‍' അഥവാ സൈമണ്‍ എന്ന രണ്ടാമത്തെകുഞ്ഞിനെ വളരെ ചെറുപ്പത്തില്‍ തന്നെ ദൈവം എടുത്തു. അപ്പോള്‍ കേരളത്തിലെ പ്രമുഖ ഓര്ഗ്ഗനിസ്റ്റ് ആയിരുന്ന അമ്മയുടെ നാത്തൂന്‍ മിസ്സസ്സ്. സാറാമ്മ കോശി അമ്മയെ ആശ്വസിപ്പിക്കാന്‍ പാടിക്കൊടുത്ത ഗാനം ആയിരുന്നു ഇതു. എന്റെ മാതാവ് തന്റെ ശിശു 'ചുമ്മാരുട്ടി' യുടെ വേര്‍പാടിന്റെ ദുഃഖം വരുമ്പോള്‍ ഈ ഗാനം പാടി ആശ്വസിക്കാറുണ്ടായിരുന്നു. ദൈവത്തെ പാടി സ്തുതിക്കുന്ന ലക്ഷോപിലക്ഷം ശിശുക്കളുടെ കൂട്ടത്തില്‍ തന്റെ പൈതലും കാണും എന്നു എന്റെ മാതാവ് ഉറച്ചു വിശ്വസിച്ചിരുന്നു.

സൈമണ്‍ സഖറിയ

മാടി വിളിക്കുന്നു വാനില്‍ വരൂ,
മിന്നും വദനങ്ങള്‍ വാന രാജ്യേ
സ്വര്‍ഗ്ഗ ഭവനത്തില്‍ നിന്നുംനോക്കി
ഭംഗിയേറും കൈകള്‍ വിളിയ്ക്കുന്നു.

പല്ലവി

മോഹനമാം നല്‍ കരങ്ങള്‍
പ്രിയരെ മാടി വിളിച്ചീടുന്നു.
മാടിവിളി-ക്കുന്നു നിന്നെ
നിഷ്കളങ്കമാര്‍ന്ന നല്‍ കരങ്ങള്‍

സ്നേഹമേറും മാതാ-വിന്‍ കരങ്ങള്‍
ത്യാഗപൂര്‍ണ്ണമായ ജീവിതവും
നിന്‍ പിതാവിന്നുടെ വാത്സല്ല്യവും
മാടിവിളിക്കുന്നു ഉന്നതത്തില്‍

മാടി വിളിക്കുന്നു കുഞ്ഞുകൈകള്‍!
കൊഞ്ചി വിളിക്കുന്നു അമ്മേ വരൂ,
വീട്ടിന്‍ പ്രകാശമാം കുഞ്ഞുമുഖം
ഏറെ നാള്‍ മുന്‍പേ പൊലിഞ്ഞു പോയോ!

കാന്തനോ കാന്തയോ വിളിക്കുന്നു.
ജീവിച്ചിരിപ്പോരെ വിളിക്കുന്നു
സോദരാ - സോദരീ - കൂട്ടുകാരെ
സ്വര്‍ഗ്ഗ ത്തിലെക്കിന്നു വിളിക്കുന്നു.

ശുദ്ധരിന്‍ സംഘമോ വാനില്‍ നിന്നും
ആലപിച്ചീടുന്നു സ്വാഗതമേ
ആണിപഴുതുള്ള യേശുനാഥന്‍
സ്നേഹകരം നീട്ടി വിളിക്കുന്നു.