നാം…പരമാര്‍ത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക.@എബ്രായര്‍ 10:21–22
ഛായാചിത്രം
ഫീബി പി. നേപ്
1839–1908

ഫേനി ക്രോസ്ബി, 1873 (Bless­ed As­sur­ance); വോല്‍ബ്രീറ്റ് നാഗല്‍ (1867–1921).

ഫീബി പി. നേപ് (🔊 pdf nwc).

ഛായാചിത്രം
വോല്‍ബ്രീറ്റ് നാഗല്‍
1867–1921

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞു പോയ്!
കണ്ടാലും സർവ്വം പുതിയതായ്‌!

പല്ലവി.

എനിക്ക് പാട്ടും പ്രശംസയും
ദൈവ കുഞ്ഞാടും തൻ കുരിശും (2)

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തീർന്നു എൻ ആന്ധ്യം നീങ്ങി രാവും
ഇരുട്ടിൻ പാശം അറുത്തു താൻ
ജീവപ്രകാശം കാണുന്നു ഞാൻ

പല്ലവി.

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
തുറന്ന സ്വർഗ്ഗം കാണുന്നിതാ
പാപം താൻ നീക്കി രക്തത്തിനാൽ
ദൈവകുഞ്ഞാക്കി അത്മാവിനാൽ

പല്ലവി.

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
ഈ സ് നേഹ ബന്ധം നില്ക്കും സദാ
മരണത്തോളം സ് നേഹിച്ചു താൻ
നിത്യതയോളം സ് നേഹിക്കും താൻ

പല്ലവി.

യേശു എൻ സ്വന്തം ഹല്ലേലുയ്യാ!
നിന്റെ സമ്പാദ്യം ഞാൻ രക്ഷകാ
നീ എൻ കർത്താവും സ് നേഹിതനും
ജീവ ദാതാവും സകലവും

പല്ലവി.