യേശു എന്‍ ആത്മ സഖേ നിന്‍ മാര്‍വില്‍ ഞാന്‍ ചേരട്ടെ
ഈ ലോകമാം വാരിധൌ തിരകള്‍ ഉയരുന്നേ
ഘോരമാം കോള്‍ ശാന്തമായ് തീരും വരെ രക്ഷകാ!
എന്‍ ജീവനെ കാക്കുക നിന്‍ അന്തികെ ഭദ്രമായ്.
വേറെ സങ്കേതമില്ലേ എനിക്കാശ്രയം നീ താന്‍
നാഥാ കൈ വെടിയല്ലേ കാത്തു രക്ഷിക്ക സദാ
കര്‍ത്താ നീ എന്‍ ആശ്രയം തൃപ്പാദം എന്‍ ശരണം
നിന്‍ ചിറകിന്‍ കീഴെന്നും ചേര്‍ത്തു സൂക്ഷിച്ചീടണം
എന്‍ ജപം ശ്രവിക്കില്ലേ? എന്‍ വിളി കേള്‍ക്കില്ലേ നീ
എന്‍ മനം തളരുന്നേ- നിന്നില്‍ ചാരുന്നേന്‍ മുറ്റും
വന്‍ കരം നീട്ടിയെന്നില്‍, നിന്‍ ശക്തി പകര്‍ന്നെന്നില്‍,
ആശയറ്റൊനാമെന്നെ ജീവിപ്പിക്ക നീ മുറ്റും*
ക്രിസ്തോ എന്‍ ആവശ്യങ്ങള്‍ നിന്നാല്‍ നിറവേറുന്നു
ഏഴകള്‍ നിരാശ്രയര്‍ക്കാധാരം നീയാകുന്നു
നീതിമാന്‍ നീ നിര്‍മ്മലന്‍ മഹാ മ്ലേശ്ചന്‍ ഞാന്‍ മുറ്റും
പാപി ഞാന്‍ മാ പാപി ഞാന്‍ കൃപ സത്യം നീ മുറ്റും
കാരുന്ന്യ വരാനിധേ കന്മഷം കഴുകുക
നിത്യ ജീവ വെള്ളമെന്‍ ചിത്തം ശുദ്ധമാക്കട്ടെ
ജീവന്നുറവാം നാഥാ! ഞാനേറെ കുടിക്കട്ടെ
എന്നുള്ളില്‍ ഉയരുക നിത്യ കാല മൊക്കവേ