ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ.@2 കൊരിന്ത്യർ 5:20
ഛായാചിത്രം
അഡ ആർ.ഗിബ്‌സ്
1864–1905

മേരി ഇ.മേക്സ് വെൽ, 'ട്വന്റിഫോർ ജെംസ് ഓഫ് സേക്രഡ് സോങ്ങ്'-ൽ നിന്നും, 1900 (Channels Only). സൈമണ്‍ സഖറിയ, 2018.

അഡ ആർ.ഗിബ്‌സ് (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

നിന്റെ ജീവൻ തന്നതാലെ
രക്ഷകാ സ്തുതിക്കും ഞാൻ
രക്ഷിച്ചെന്നെ, ശുദ്ധിയാക്കി
നിന്നരു-വിയാക്കുവാൻ

പല്ലവി

അത്ഭുതമാം നിന്റെ ശക്തി
എന്നിലൂടെ ഒഴുകാൻ
അരു-വിയായ് തീർത്തിടേണം
എന്നുമെന്നും നിനയ്ക്കായ്

ദാഹിപ്പോർക്കു ദാഹം തീർപ്പാൻ
അരുവിയാ-ക്കീടെണം
നിന്റെ രക്ഷാ-ദൂതു ചൊൽവാൻ
നിന്റെ സ്നേഹം സാക്ഷിപ്പാൻ.

കഴുകെന്നെ ശുദ്ധിയാക്കി
നിൻ കൈയ്യിൽ നീ വഹിപ്പാൻ
നിന്റെ ആജ്ഞ തന്നിടുന്ന
ശക്തി എന്റെ ശരണം.

രക്ഷിക്കുന്ന നിന്റെ ശക്തി
എന്റെ പാപം പോക്കേണം
എന്നെ നീ വി-ലയ്ക്കു വാങ്ങി
പൂർണ്ണനാക്കി തീർക്കേണം

യേശുവേ നീ നിറക്കെന്നിൽ
നിന്നാത്മാവേ പൂർണ്ണമായ്
എന്നിൽ നിന്നും ഒഴുകട്ടെ
ജീവജലം എന്നുമേ