നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.@എബ്രായർ 10:22
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഫേനി ക്രോസ്ബി, 'ബ്രൈറ്റസ്റ്റ് ഇൻ ബെസ്റ്റ്' ൽ (ന്യൂ യോർക്ക്: ബിഗ്ലോ & മെയിൻ, 1875), നമ്പർ 22. സൈമണ്‍ സഖറിയ, 2015.

ഡബ്ല്യൂ ഹോവേർഡ് ഡോണ (🔊 pdf nwc).

ഛായാചിത്രം
ഡബ്ല്യൂ ഹോവേർഡ് ഡോണ
(1832–1915)

മിസ്റ്റർ ഡബ്ല്യൂ. എച്ച്. ഡോണ യെ ഒഹായോ സിൻസിനാറ്റിയിലെ അദ്ദേഹത്തിന്റെ ഭവനത്തിൽ വച്ചു ഫേനി ക്രോസ്ബി സന്ദർശ്ശിക്കുകയായിരുന്നു. സന്ധ്യയിങ്കൽ അന്ധകാരം അവരുടെ ചുറ്റും മൂടിക്കൊണ്ടിരിക്കുമ്പോൾ ദൈവത്തിന്റെ സാമീപ്യത്തെക്കുറിച്ചു അവർ സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. ഈ വിഷയം ഗാനകർത്താവിന്നു വളരെ പ്രിയങ്കരമായി തോന്നുകയും, ഉറങ്ങാൻ പോകുന്നതിനു മുമ്പായി ഈ ഗാനത്തിന്റെ വാക്കുകൾ എഴുതി തീർക്കുകയും പിന്നീട് അവർ രചിച്ച ഗാനങ്ങളിൽ ഏറ്റവും ഉപയോഗപ്രദമായതായി തീരുകയും ചെയ്തു. മിസ്റ്റർ ഡോണ രചിച്ച ഇതിന്റെ രാഗം വാക്കുകൾക്കു വളരെ ഉചിതമായി തീർന്നതിനാൽ ഈ ഗാനം സുവിശേഷ ഗാനങ്ങളിൽ ഏറ്റവും പ്രത്യേകം പ്രിയങ്കരമായതായി അറിയപ്പെടുകയും ചെയ്യുന്നു.

സാങ്കി, പേജ്. 325

നിന്റെ സ്വന്തം ഞാൻ, നിൻ സ്വരം കേട്ടു
ചൊല്ലി നീ നിൻ സ്നേഹ-ത്തെ
വിശ്വാസത്തോടെ കൈകൾ നീട്ടി ഞാൻ
നിന്റെ മാർവ്വിൽ ചേർന്നീടാൻ

പല്ലവി

ചാരെ ചേ-ർക്ക പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ചാരെ ചേർക്ക ചേർക്ക പ്രിയ രക്ഷകാ
ചോരയൂറും മാ-ർവിങ്കൽ

നിന്റെ വേലക്കായ് സ്വീകരിക്കെന്നെ
നിന്റെ ദിവ്യ ആത്മാവാൽ
എന്റെ ആത്മാവു ഉറ്റു നോക്കുന്നു
നിന്റെ ഇഷ്ടം കാത്തീടാൻ

എന്തോരാമോദം കാത്തിരിക്കുമ്പോൾ
നിന്റെ പാദപീഠത്തിൽ
പ്രാർത്ഥയിൽ ഞാൻ മുട്ടു കുത്തുമ്പോൾ
മിത്രമായ് നീ മാറുന്നു.

സ്നേഹത്തിൻ ആഴം എനിക്കജ്ഞാതം
ആഴി താണ്ടി-ടു-വോളം;
മോദത്തിൻ അന്തം എനിക്കജ്ഞാതം
നിൻശാന്തി പ്രാപിപ്പോളം