അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.@വെളിപ്പാട് 19:6
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

അജ്ഞാതം; സൈമണ്‍ സഖറിയ, 2013.

ചാപ്പൽ ഓഫ് ലോക്ക് ഹോസ്പിറ്റലിൽ പാടിയിരുന്ന 'കളക്ഷൻ ഓഫ് സാംസ് ആൻഡ് ഹിം ട്യൂണിൽ' നിന്നും എടുത്ത ഇറ്റാലിയൻ ഗാനമാണ് ഫെലിച്ചേ ദെ ജർദ്ധീനി, 1769 (🔊 pdf nwc).

ഛായാചിത്രം
ഫെലിച്ചേ ദെ ജർദ്ധീനി
1716–1796

വേണ്ടുന്ന തെളിവുകൾ ഇല്ലെങ്കിലും ചാൾസ് വെസ്ലി ആണ് ഈ ഗാനത്തിന്റെ എഴുത്തുകാരൻ എന്ന് കരുതപ്പെടുന്നു. അമേരിക്കൻ മെത്തടിസ്റ്റ്കാരുടെ ഇടയിലും ഇംഗ്ലീഷ് മെത്തടിസ്റ്റ്കാരുടെ ഇടയിലും, വളരെ പ്രചാരം സിദ്ധിച്ചതാണ് ഈ ഗാനം എന്നിരിക്കിലും അത്ഭുതമെന്നു പറയട്ടെ, അവരുടെ മറ്റു ഔദ്യോദിക കീർത്തനപുസ്തകങ്ങളിൽ ഇത് സ്ഥാനം പിടിച്ചിട്ടില്ല…ഇത് എഴുതിയത്…'ഗോഡ് സെയ് വ് ദി കിംഗ്‌ ആൻഡ് മൈ കണ്‍ട്രി, റ്റീസ് ഓഫ് ദീ' എന്നിവയുടെ ട്യൂണിൽ ആലപിക്കാനായിരുന്നു. ഈ ദേശീയ ഗാനം ഉത്ഭവിവിക്കാനുണ്ടായതിന്റെ ലഘു ചരിത്രം പരിഗണിച്ചാൽ എന്തുകൊണ്ടാണ് ഈ ശ്രേഷ്ടമായ ക്രിസ്തീയ ഗാനത്തിന്റെ രചയിതാവ് അജ്ഞാതനായിരിക്കാൻ ആഗ്രഹിച്ചതു എന്ന് മനസ്സിലാക്കാം. ഇംഗ്ലണ്ടിലെ ഈ ദേശീയ ഗാനത്തിന്റെ ആദ്യത്തെ രണ്ടു ചരണങ്ങൾ ' യുഗ്മഗാനമായി ആലപിക്കാൻ, തീയതി തീർച്ച ഇല്ലെങ്കിലും 'ഹാർമ്മോണിക്ക ആംഗ്ലിക്കാന' യിൽ 1743 ലോ 1744 പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു. ഈ ചരണങ്ങൾ അക്കാലത്ത് ലാറ്റിൻ ഭാഷയിൽ നിലവിൽ ഉണ്ടായിരുന്നത് "ലാറ്റിൻ കോറസ്" എന്ന പേരിൽ ഉപയോഗിപ്പാൻ ചാപ്പൽ റോയലിലെ ഓർഗനിസ്റ്റിനു 1743ലോ 1744ലോ നല്കപ്പെട്ടിരുന്നു. 1745 സെപ്തംബർ 28 നു ഈ സുപ്രസിദ്ധമായ ഇംഗ്ലീഷ് ഗാനം ജോർജ്ജ് രാജാവിന്റെ ബഹുമാനാർത്ഥം ലണ്ടനിലെ ഡ്രൂറി ലെയിൻ തിയേറ്ററിലും ചില ദിവസങ്ങൾക്കു ശേഷം കോവന്റ് ഗാർഡനിലും ആലപിച്ചതായി അറിയപ്പെടുന്നു. രണ്ടിടങ്ങളിലും ഗംഭീര കയ്യടി നേടി. അടുത്ത മാസം (ഒക്ടോബർ 1745 ൽ), സംഗീതവും വരികളും രണ്ടു വേദിയിലും ആലപിച്ചതു പോലെ 'ജന്റിൽ മെൻസ് മാഗസി" നിൽ മൂന്നാമത്തെ ചരണവും ചേർത്തു പ്രസിദ്ധീകരിച്ചു. ഇങ്ങിനെ പില്കാലത്ത് എല്ലാവരാലും പ്രചാരം നേടി കാലക്രമേണ അതിന്റെ പ്രചുരപ്രചാരം മൂലം ഔദ്യോദിക സമ്മർദ്ദം ഒന്നും കൂടാതെ ഇംഗ്ലണ്ടിന്റെ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.

നട്ടർ, പേജ്. 2

വന്നരുൾ രാജനേ
ശക്തി താ പാടുവാൻ-സ്തുതിച്ചീടാൻ
ജയാളി നീ തന്നെ, താതനും നീ തന്നെ
വന്നുടൻ വാഴ്ക നീ ഞങ്ങളിന്മേൾ

യേശുനാഥൻ വന്നു
ശത്രുവേ വീഴ്തീടും- തോൽപ്പിച്ചീടും
ശക്തൻ സഹായിക്കും, ശത്രുവേ ഓടിക്കും
ആശ്രയം താൻ തന്നെ- കേൾക്കേണമേ

വചന ജന്മമേ
വാൾ ധരിക്കേണമേ-ശ്രദ്ധിക്കണേ
വചനം മൂലമായ്, ആശീർവദിക്കണേ
പരിശുദ്ധാത്മനേ വന്നീടണേ

ആശ്വാസദായയകാ
നിൻ സാക്ഷിയാകുവാൻ- ഈ സമയേ
സർവ്വരിൻ, ഹൃത്തിലും, വാഴുന്ന ശക്തനെ
വിട്ടുപിരിഞ്ഞീടാ- ശുദ്ധാത്മനേ

ത്രിയേകാ വന്ദനം
നിത്യം സ്തുതി സ്തോത്രം- എന്നെന്നേയ്ക്കും
സർവ്വത്തിൻ രാജനെ, മഹത്വം എന്നുമേ
സ്നേഹവും ഭക്തിയും- അങ്ങേക്കെന്നും.