ഫിലിപ്പ് പി. ബ്ലിസ്സ്, 1870 (Hold the Fort) (🔊 pdf nwc).
ഡാനിയേൽ വിറ്റിൽ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിലെ താഴെ പറയുന്ന ഒരു സംഭവം വിവരിക്കുന്നതു കേട്ടാണു ബ്ലിസ്സ് ഈ ഗാനം രചിക്കാൻ ഇടയായതു:

1864 ൽ ഷർമെൻ തന്റെ സുപ്രസിദ്ധ കടലിലേക്കുള്ള കാലടി യുദ്ധയാത്രക്കു മുമ്പായി, ഒക്ടോബർ 5 നു തന്റെ പടയാളികൾ ജോർജ്ജിയിലെ അറ്റലാന്റയുടെ അരികെ പാളയം ഇറങ്ങിയിരിക്കെ ഹുഡിന്റെ പടയാളികൾ തന്ത്രപരമായി ഷെർമെന്റെ പടയാളികളുടെ വലതുഭാഗം വഴിയായി പോയി വടക്കോട്ടുള്ള തീവണ്ടി പാത നശിപ്പിക്കകയും വീടുകൾക്കു തീ വയ്ക്കുകയും, ആ വഴിക്കുള്ള ചെറിയ കോട്ടകൾ നശിപ്പിക്കുകയും ചെയ്‌തു. ഷെർമെന്റെ പട്ടാളം അതിവേഗം ഹുഡിന്റെ പടയെ പിന്തുടർന്നു ചരക്കുകളും, അൽടൂണപാസ്സിൽ ഉള്ള മറ്റു പ്രധാന സ്ഥലങ്ങളും സംരക്ഷിക്കാൻ ശ്രമം തുടർന്നു. ഇല്ലിനോയിലെ ജനറൽ കോഴ്സും കേണൽ ടോര്ട്ടിലറ്റും അഞ്ഞൂറ് പട്ടാളക്കാരുമായി അവിടെ നിലയുറപ്പിച്ചിരുന്നു. മില്യൺ ആളുകൾക്കുള്ള ഭക്ഷണവും മറ്റും അവിടെ സൂക്ഷിച്ചിരുന്നതിനാൽ അതു ഒരു സുപ്രധാന ജോലി ആയിരുന്നു. ഫ്രഞ്ചു ജനറലിന്റെ കീഴ് ഉണ്ടായിരുന്ന ആറായിരം പടയാളികൾ അതു പിടിച്ചെടുക്കാൻ നിയോഗിക്കപ്പെട്ടു. എന്നാൽ ആ അഞ്ഞൂറ് പട്ടാളക്കാർ ചുറ്റപ്പെടുകയും, കീഴടങ്ങുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്തു. അവർ സാവധാനം ചെറിയ കുന്നിൻ പുറത്തുള്ള കോട്ടയിലേക്ക് ആനയിക്കപ്പെട്ടു. പലരും മുറിവേറ്റും ആശയറ്റവരും ആയി കാണപ്പെട്ടു. ഈ അവസരത്തിൽ ഒരു പട്ടാളമേധാവി ഇരുപതു മൈലുകൾക്ക് അപ്പുറമായി കെനിസോ പർവ്വത താഴ് വരയിൽ ഒരു വെള്ളക്കൊടി കാണാൻ ഇടയായി. ഉടനെ മലകൾ തോറും "കോട്ട കാപ്പിൻ, ഞാൻ വരുന്നു. എന്നു ഡബ്ള്യു. ടി. ഷെർമൻ." എന്നുള്ള വാർത്ത അതിവേഗം കൈമാറി: സന്തോഷത്തിൻ ഘോഷം അവിടെ മുഴങ്ങിക്കേട്ടു. ഒരോരുത്തരും ആവേശഭരിതരായി വെടിയുണ്ടകളെ ചെറുത്തു, മരണത്തെയും മുറിവുകളെയും ഭയപ്പെടാതെ തങ്ങളുടെ സ്ഥാനങ്ങളിൽ നിലകൊണ്ടു. പാതിയോളം പേർ മരിച്ചു വീണു. കോഴ്‌സിനും മൂന്നു തവണ തലയിൽ വെടി കൊണ്ടു; കേണൽ ടോര്ട്ടിലറ്റു കഠിനമായി മുറിവേറ്റെങ്കിലും ചുമതല ഏറ്റെടുത്തു. ഷെർമെന്റെ പട്ടാളം വരുന്നതുവരെ മൂന്നു മണിക്കൂർ നേരം അവർ കോട്ട കാത്തുസൂക്ഷിച്ചു. ഒടുവിൽ ഫ്രഞ്ചുകാർ പിന്മാറേണ്ടിവന്നു.
സാങ്കി, പേജുകൾ. 150–51
എന്‍റെ തോഴരേ കൊടി കാണ്‍ വീശുന്നാകാശേ-
എന്‍ സഹായ സേന വരുന്നേ ജയം തന്നെ
പല്ലവി
കോട്ട കാപ്പിന്‍ ഞാന്‍ വരുന്നെന്നേശു ചൊല്ലുന്നു,
കാത്തിടാം നിന്‍ കൃപയാലെന്നുത്തരം ചൊല്‍ക.
ശത്രുസൈന്യമേറുന്നു മുന്‍ സാത്താന്‍റെ ചൊല്‍കീഴ്
ശക്തിമാന്മാര്‍ വീഴുന്നേ ചുറ്റും ഭയത്തിന്‍കീഴ്
പല്ലവി
തേജസ്സിന്‍ ലക്ഷ്യത്തെ കാണ്മിന്‍ കാഹളം കേള്‍പ്പിന്‍,
സൈന്യനാഥന്‍ നാമത്തില്‍ ജയം രിപുക്കള്‍മേല്‍
പല്ലവി
ഘോരയുദ്ധം നീണ്ടെന്നാലും കൂട്ടരുണ്ടു ഹേ,
സൈന്യനാഥന്‍ മുന്‍വരുന്നു മോദം കൂട്ടരേ
പല്ലവി