ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.@സങ്കീർത്തനങ്ങൾ 146:2
ഛായാചിത്രം
റോബർട്ട് ലോറി
1826–1899

റോബർട്ട് ലോറി, 1860 (How Can I Keep from Singing?) (🔊 pdf nwc).

സൈമണ്‍ സഖറിയ, 2014.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഏശീടില്ല ലോക ദുഖം, എൻ ജീവിതം തുടരും,
വിദൂരെ ഞാൻ ശ്രവിക്കുന്നു, പുതു സൃഷ്‌ടി തൻ ഗാനം.
കഠോ-ര പോ-രിന്നപ്പുറം ഞാൻ കേൾ-ക്കുന്നു നൽ ഗീതം,
എൻ ആ-ത്മാവിൽ ധ്വനിക്കുന്നു, വയ്യെനിക്കു പാടാതെ.

ആശ്വാസം പോയ്‌, ആനന്ദവും, ജീവിക്കുന്നു എൻ നാഥൻ
ചുറ്റും ഇരുൾ പരന്നാലും, തരുമവൻ സംഗീതം.
വൻ കാ-റ്റെൻ ശാ-ന്തി പോക്കീടാ താൻ ആ-ശ്രയം തരുമ്പോൾ
സർവ്വ-ത്തിൻ നാ-ഥൻ താതൻ താൻ, വയ്യെനിക്കു പാടാതെ

കണ്ണുയ-ർത്തി കാണുന്നു ഞാൻ, മേഘംമേൽ നീ-ലാആകാശം
ദിനവും പാത കാണുന്നു, ഞാൻ ആദ്യം സ്നേ-ഹിച്ചതാൽ
ക്രി-സ്തൻ ശാന്തി-എൻ ഹൃത്തതിൽ ഉറ-വ പോൽ ഒഴുകും
അവൻ -മൂലം അവകാശി, വയ്യെനിക്കു പാടാതെ