അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.@1 ദിനവൃത്താന്തം 16:10
ഛായാചിത്രം
എലൈസാ ഇ. ഹ്യൂറ്റ്
1851–1920

എലൈസാ ഇ. ഹ്യൂറ്റ്, ’ഗ്ലേഡ് ഹാലേലൂയാസ്, -ൽ പ്രസിദ്ധീകരിച്ചു. എഡിറ്റ് ചെയ്തതു ജോൺ സ്വീനി & വില്യം ജെ.കിർക്ക്പാട്രിക്ക് (ഫിലാഡൽഫിയ, പെൻസിൽവാനിയ: തോമസ് റ്റി. ടാസ്‌കർ, സീനിയർ; 1887), നമ്പർ 127 (More About Jesus). സൈമണ്‍ സഖറിയ, 2018.

ജോൺ ആർ. സ്വീനി (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഏറെയായ് ഞാൻ അറിയേണം,
ഏറെയായി തൻ കൃപ വേണം,
ഏറെയായ് തൻ രക്ഷ കാണണം,
എൻ പേർക്കായി താൻ മരിച്ചതാൽ.

പല്ലവി

യേ-ശുവേ അറിഞ്ഞു,
ഏ-റെ ഞാൻ സ്നേഹി-ച്ചു,
രക്ഷയിൻ പൂ-ർത്തി കണ്ടുടൻ,
തൻ സ്നേഹ ത്യാഗം ഓർത്തിടും.

തൻ ഇഷ്ടം ഞാൻ പഠി-ക്കേണം,
തൻ ശുദ്ധിയെ കാംക്ഷി-ക്കേണം,
അഭ്യസിപ്പിക്ക ആത്മാവേ,
ക്രിസ്തുവിൻ ഇഷ്ടം ഉ-ണ്മയായ്.

പല്ലവി

തൻ വചനത്താൽ കാണിക്ക,
കർത്തൻ കൂട്ടായ്‍മ ഏകുക,
എങ്ങും തൻ ശബ്ദം കേൾക്കുവാൻ,
വാഗ്ദത്തം സ്വന്തമാക്കുവാൻ.

പല്ലവി

തൻ സിംഹാസ-നം ദർശിപ്പാൻ,
തൻ മഹത്വത്തെ കാണുവാൻ,
തൻ രാജ്യമേന്മ പ്രാപിപ്പാൻ,
തൻ വരവിങ്കൽ രാജനേ.

പല്ലവി