ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വ് എന്നത്രേ@2 കൊരിന്ത്യര്‍ 1:20
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

നേടലി എ. സ്ലീത്, 1986 (Hymn of Promise). സൈമണ്‍ സഖറിയ, 2010: 1996 ല്‍ എന്റെ മകന്‍ ജോ ഉതുപ്പ് 8 വയസ്സുള്ളപ്പോള്‍ ബ്ലൂമിങ്ങടന്‍ (ഇന്ത്യാന) യിലെ ഫസ്റ്റ്യുനൈറ്റടു മെത്തടിസ്റ്റ്പള്ളിയില്‍ ചെരൂബ് ഗായക സംഘത്തില്‍ നിന്നും പഠിച്ചു എന്നെ പഠിപ്പിച്ചതാണ് ഈ മനോഹര ഗാനം

നേടലി എ. സ്ലീത് (🔊 pdf nwc).

ഛായാചിത്രം
നേടലി എ. സ്ലീത്
1930–1992

നിദ്ര കൊളളും വിത്തില്‍ നിന്നും പൂമരം ജനിക്കുന്നു
കൊക്കൂ-ണില്‍ നിന്നും വാനില്‍ പൂമ്പാറ്റ പറക്കുന്നു
മഞ്ഞില്‍ മൂടും ശൈത്യം എന്നും ഗ്രീഷ്മം സ്വപ്നം കാണുന്നു
ഓരോന്നും അതാതിന്‍ രൂപം ഈശന്‍ മാത്രം കാണുന്നു

മൌനഗാനം എല്ലായ്പ്പോഴും വാക്കുകള്‍ക്കു വെമ്പുന്നു
അന്ധകാരം മാഞ്ഞുപോയി പ്രത്യാശ വന്നെത്തുന്നു.
ഇന്നലെകള്‍ മാറി പോയി നല്ല ഭാവി വരുന്നു
ഓരോന്നും അതാതിന്‍ കാലം ഈശന്‍ ദാനം ചെയ്യുന്നു.

എന്റെ ആയുസ്സിന്റെ അന്ത്യം നിത്യത കുറിക്കുന്നു
സംശയങ്ങള്‍ മാറിപോയി വിശ്വാസം ജനിക്കുന്നു
മരണം കഴിഞ്ഞെന്നെന്നാലോ പിന്നെയോ ഉദ്ധാരണം
ഓരോന്നും അതാതിന്‍ കാലം ഈശന്‍ മാത്രം നല്‍കുന്നു