അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ; അത് രാവിലെ തോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു.@വിലാപങ്ങള്‍, 3:22–23
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

തോമസ്‌ എം ചിസ്സോം 1923 (Great Is Thy Faithfulness). സൈമണ്‍ സഖറിയ, 2000.

വില്ല്യം എം. റണ്ണ്യന്‍, 1923 (🔊 pdf nwc).

ഛായാചിത്രം
വില്ല്യം എം. റണ്ണ്യന്‍
(1870–1957)

വാക്കു മാറാത്തതാം വിശ്വസ്ത നാഥാ
നിന്നെ പിരിഞ്ഞെനിക്കൊന്നുമില്ലേ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ

പല്ലവി

നീ വാക്കു മാറിടാ നീ വാക്കു മാറിടാ
രാവിലെ തോറും നിന്‍ സ്നേഹം തീരാ
നീ മാറിടാ എന്നില്‍ നിന്‍ കാരുന്ണ്യം തീരാ
നീ എനിക്കെന്നെന്നും ആലംബമേ

ശീതവും ഉഷ്ണവും ഗ്രീഷ്മവും കൊയ്ത്തും
സൂര്യ ചന്ദ്രാതിയും താരകളും
ഒത്തു ചേര്‍ന്നാര്‍ത്തിടും സൃഷ്ടിയോടൊപ്പം
നീ എന്നുമെന്നും അനന്ന്യനെന്നു

പല്ലവി

പാപം ക്ഷമിച്ചെനിക്കാനന്ദമേകി
സാനന്ദ മേകി വഴി നടത്തി
ഭക്തി പ്രത്യാശയും അന്നന്നു നല്‍കി
അത്യന്തനുഗ്രഹം എകിയല്ലോ

പല്ലവി