അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.@സങ്കീർത്തനങ്ങൾ 72:8
ഛായാചിത്രം
ഐസക്ക് വാട്ട്സ്
1674–1748

ഐസക്ക് വാട്ട്സ്, ദി സാംസ് ഓഫ് ഡേവിഡ് 1719. തർജ്ജിമ: അജ്ഞാതം. 2, 3, ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017.

ഡ്യൂക്ക് സ്ട്രീറ്റ് ജോൺ ഹട്ടൻ, നോട് അനുകരണം 1793 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാമേശു
അന്തമില്ലാത്തോരു രാജ്യം സ്ഥാപിച്ചു വാഴും എന്നേയ്ക്കും

ദ്വീപുകളും രാ-ജന്മാരും കാഴ്ചകൾ മുറ്റും നൽകട്ടെ
തെക്കു വട-ക്കു രാജാക്കൾ തൻ പാദത്തിൽ വണങ്ങട്ടെ

മിന്നിത്തിളങ്ങും പേർ-ഷ്യയും പൊന്നു വിളയും ഇ-ന്ത്യ-യും
പ്രാകൃതരിൻ ദേ-ശങ്ങളും നാഥനെ വ-ണങ്ങീടട്ടെ

യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും
നാനാ ജനം വണങ്ങീടും രാജാധിരാജൻ കർത്തനെ

നാനാ ദേശക്കാരെല്ലാരും തൻ സ്നേഹത്തിൻ സ്തുതിപാടും
പൈതങ്ങൾ കൂടെ ഘോഷിക്കും വിശേഷമാം തൻ നാമത്തെ

യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും
നാനാ ജനം വണങ്ങീടും രാജാധിരാജൻ കർത്തനെ

വേദന, ക്ലേശം, പാപവും പോകും അശേഷം എന്നേയ്ക്കും
സ്വാതന്ത്ര്യം, ഭാഗ്യം, പൂർണ്ണത എല്ലാവർക്കും ലഭിച്ചീടും

ലോകർ വരട്ടെ തൻ മുൻപിൽ സ്തുതി സ്തോത്രത്തോടുകൂടെ
മേൽ ലോകസൈന്യം പാടട്ടെ ഭൂമി ചൊല്ലീടട്ടെ, ആമേൻ.