🡅 🡇 🞮

എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. 1 പത്രോസ് 5:7
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

അഡ ജെ.ബ്ളെങ്ക്ഹോണ്‍, ബ്രൈറ്റ് മെലഡീസ്-ൽ; ക്രോഡീകരണം ചെയ്തതു ജോണ്‍ ആർ. സ്വീനി & ഹോവേഡ് എന്റ്വിസിൽ (ഫിലദൽഫിയ, പെൻസിൽവാനിയ: ജോണ്‍ ജെ. ഹൂഡ്, 1899) നമ്പർ 128 (Keep on the Sunny Side of Life). ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2014. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ജെ.ഹോവേഡ് എന്റ്വിസിൽ (🔊 ).

ഛായാചിത്രം
അഡ ജെ.ബ്ളെങ്ക്ഹോണ്‍
(1858–1927)

എറുന്നോ ഭാരങ്ങൾ നിൻ ജീവിതേ?
ശോഭന ദിനങ്ങളെ- കാക്കുക!
കഷ്ടത, ശോധന, ഏ-റീടു-മ്പോൾ
നീ ശോഭനമാം നാളെ നോക്കുക!

നില്ക്ക നീ പ്രകാശത്തിൽ,
നില്ക്ക തൻ പ്രകാശത്തിൽ
നില്ക്ക നീ പ്ര-കാശ ജീവിതേ
നമുക്കതേറ്റം ഉത്തമം,
നമുക്കതേറ്റം ശോഭനം
പോക നാം-നൽ-പ്രകാശ ജീവിതെ

കാറ്റിനാൽ നീ വല-ഞ്ഞീടിലും
ആശകൾ ഒന്നൊന്നായ് പോയാലും
മേഘവും കാറ്റതും മാറി പോ-കും
നൽ സൂര്യനുദിക്കും ശോഭയായ്

പ്രത്യാശയിൻ ഗാനത്തെ നാം പാടിടാം
ഖേദമൊ മോദമതോ വന്നാലും
വി-ശ്വാസം അർപ്പിക്കാം രക്ഷക-നിൽ
താൻ പോറ്റീടും നമ്മെ ക്ഷേമമായ്

അജ്ഞാതൻ തർജ്ജിമ ചെയ്ത മറ്റൊരു പല്ലവി നിലവിൽ ഉള്ളത്

എന്നും നാം നില്ക്കുക ശോഭിതമാം ജീവിതെ
എന്നും ഉറച്ചു നില്ക്ക നാം
നിൻ വഴി പ്രകാശിക്കും എല്ലാ നാളും കാത്തിടും
എന്നാൽ എന്നും ഉറച്ചു നില്ക്ക നാം