പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു.@ആവർത്തനം 33:27
ഛായാചിത്രം
എലീഷ എ. ഹോഫ്മേൻ
(1839–1929)

എലിഷ ഹോഫ്മേൻ, "ഗ്ലേഡ് ഇവാഞ്ചലിക്കൽ ഫോർ റിവൈവെൽ, കേമ്പ്, ആന്റ് ഇവാഞ്ചലിക്കൽ മീറ്റിംഗ്‌സ് "-ൽ (ഡാൽട്ടൻ, ജോർജിയ: എ. ജെ. ഷോവോൾട്ടർ & കമ്പനി, 1887) (Lean­ing on the Ev­er­last­ing Arms). 1943 ൽ 'മിക്കി റൂണി' അഭിനയിച്ചതും, നല്ല ചിത്രം, നല്ല നടൻ, എന്നിവ ഉൾപ്പെടെ അഞ്ചു വിഭാഗങ്ങളിൽ അക്കാദമി അവാർഡുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടതുമായ 'ഹ്യുമൻ കോമഡി' എന്ന ചലച്ചിത്രത്തിൽ ഈ ഗാനം ആലപിക്കുകയുണ്ടായി. 'ഏറ്റവും തനതായ കഥ' ക്കുള്ള അവാർഡ് വില്യം സരോയാൻ നേടുകയുണ്ടായി. സൈമണ്‍ സഖറിയ, 2017.

ഏന്തണി ജെ.ഷോ വാൾട്ടർ (🔊 pdf nwc). തന്റെ രണ്ടു സുഹൃത്തുക്കളുടെ ഭാര്യമാരുടെ മരണ വാർത്ത കേട്ട ശേഷം അവർ ആവശ്യപ്പെട്ടതനുസരിച്ചു ഷോവാൾട്ടർ ഇതിന്റെ പല്ലവിക്ക് വാക്കുകളും രാഗവും എഴുതുകയും പിന്നീട് ഹോഫ്മാനോട് ചരണങ്ങൾ എഴുതുവാൻ അഭ്യർത്ഥിക്കയും ചെയ്തു.

ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

എന്തൊ-രത്ഭുതം! സ്നേ-ഹ കൂട്ടായ്മ,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എന്ത-നുഗ്രഹം! എന്തൊരാശ്വാസം!
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.

പല്ലവി

ചാ-രും, ചാ-രും, ആ-പത്തന-ർത്ഥം കൂടാതെ;
ചാ-രും, ചാ-രും, തൻ നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.

എന്തൊ-രാനന്ദം പിന്തു-ടരുവാൻ,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
എ-ത്ര ശോഭിതം പാ-ത നിത്യവും,
നി-ത്യ കൈകളിൽ ഞാൻ ചാ-രീ-ടും.

എ-ന്തിനു ഭയം? എ-ന്തിന്നാകുലം?
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.
നാ-ഥൻ ചാരെയാം, ശാ-ന്തി എകിടും,
നിത്യ കൈകളിൽ ഞാൻ ചാ-രീ-ടും.