ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.@സങ്കീർത്തനങ്ങൾ 48:14
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജെയിംസ് എഡ്മസ്റ്റൺ, 1821 (Lead Us, Heavenly Father). ആദ്യമായി പ്രസിദ്ധീകരിച്ചതു, സേക്രഡ് ലിറിക്സ്, ഹിം റിട്ടൺ ഫോർ ദി ചിൽഡ്രൻ ഓഫ് ലണ്ടൻ ഓർഫനേജ് അസൈലം സെറ്റ് രണ്ട്, നോട്ട്സ് ഉൾപ്പെടെ. സൈമണ്‍ സഖറിയ, 2018.

മേൻഹൈം, ഫ്രീഡ്രിക്ക് ഫിലിസ്റ്റ് ഫിയർഷ്റ്റിമിഗസ് കോറാൽബുക് ഹെറൗസ്ഗിഗേയ്ബൻ ഫോൺ ഡോ എഫ്. ഫിലിസ്റ്റ്, ബർലിൻ, ജർമ്മനി: 1847 (🔊 pdf nwc).

സ്വർ പിതാവേ നീ നയിക്ക,
കോപിക്കും കടലിങ്കൽ.
കാത്തു സൂക്ഷി-ച്ചീക്കേണമെന്നേ,
ആരുമില്ലേ നീയെന്ന്യേ.
പിതാവായ നിന്നിൽ നിന്നും,
ആശീർവാദം തേടുന്നേ.

രക്ഷകാ നിൻ ക്ഷമ നൽക,
എൻ ക്ഷീണത്തെ അറിക.
മർത്യനായ് നീ ജീവിച്ചതാൽ,
ദുഃഖത്തെ നീ അറിഞ്ഞു.
മരുഭൂവിൽ മരുവി നീ,
ഏകനായി അലഞ്ഞു.

ശുദ്ധാത്മാവേ വന്നിറങ്ങി,
സന്തോഷത്തെ ചൊരിക.
സ്നേഹം, അനുകമ്പ, നൽകി,
നിത്യ ശാന്തി അരുൾക.
നടത്തിപ്പു, കാവൽ, ക്ഷമ,
അഴിയാത്ത ശാന്തിയും.