വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.@സങ്കീര്‍ത്തനങ്ങള്‍ 24:7
ഛായാചിത്രം
കാത്തറീന്‍ വില്‍ക് വര്‍ത്തു
1827–1878

ജോര്‍ജ് വൈസല്‍, 1642 (Macht hoch die Thür). ജെര്‍മ്മന്‍ ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തത് കാത്തറീന്‍ വില്‍ക് വര്‍ത്തു, ലിറ ജെര്‍മാനിക്ക, ഒന്നാം പരമ്പര, 1855 (Lift Up Your Heads). സൈമണ്‍ സഖറിയ, 2012.

'സാമോഡിയ ഇവാഞ്ചലിക്ക' യില്‍ നിന്നും. രചന തോമസ്‌ വില്യംസ്. ട്രൂറോ, 1789 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വാതില്‍കളെ തുറന്നീടിന്‍
കാത്തു നില്‍ക്കുന്നു നിന്‍ രാജന്‍
രാജ രാജന്‍ വന്നീ-ടുന്നിതാ
ഈ ലോക ര-ക്ഷകനാം നാഥന്‍

സഹായിയായ് വന്നീടുന്നു,
സൌമ്യതയാകും തേരില്‍ താന്‍
വിശുദ്ധി തന്‍ കിരീടമാം
ദയയാം ചെങ്കോല്‍ തന്‍ കൈയ്യില്‍

തന്നീടുക ആശിഷങ്ങള്‍
നിന്‍ ദേശം മുറ്റു-മാ-യ് ഖേദിക്കില്‍
ജയാളിയായ് രാജന്‍ വരും,
നിറയ്ക്കും ഹൃത്തില്‍ സന്തോഷം

തുറക്കുവിന്‍ ഹൃത്തിന്‍ വാതില്‍
ഒരുക്കീടാമതു ആലയമായ്
തന്‍ സാന്നിദ്ധ്യം തോന്നീടട്ടെ
നിറപ്പിന്‍ സ്നേഹം സന്തോഷം

ര-ക്ഷകനെ വസിക്കെന്നില്‍
എന്‍ ഹൃത്തിന്‍ വാതില്‍ തുറക്ക
നിന്‍ കൃപയാല്‍, നിന്‍ സ്നേഹത്താല്‍
തോന്നി-പ്പി-ക്കെന്നില്‍ സാന്നിദ്ധ്യം

ശുദ്ധാവിയേ നടത്തെന്നെ
ഞാന്‍ ലക്‌ഷ്യം പ്രാപിക്കും നാള്‍ വരെ
നിത്യം സ്തുതി, നിത്യം സ്തോത്രം
നിന്‍ നാമം വാഴ്ത്തി പാടുന്നു.