യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.@സങ്കീർത്തനങ്ങൾ 29:11
ഛായാചിത്രം
ജോൺ ഫോസറ്റ്
1740–1817

ജോൺ ഫോസറ്റ്, 'ഷോബറി ഹിം ബുക്കി'ന്റെ സപ്ലിമെന്റ് പതിപ്പിൽ നിന്നും.(ഷ്രൂബറി, ഇഗ്ലണ്ട്: 1773) (ചരണങ്ങൾ 1-2); ഗോഡ്‌ഫ്രി ത്രിങ്ങ് (ചരണം3). . *മൂന്നാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016.

ഡിസ്മിസൽ, വില്യം എൽ. വീനർ, 1845 (🔊 pdf nwc)

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ദൈവമേ നിൻ സ്നേഹത്തോടെ
ഞങ്ങളെ വിട്ടയക്ക
നിന്റെ സമാധാനം തന്നു
ഇപ്പോൾ അനുഗ്രഹിക്ക
യാത്രക്കാരാം യാത്രക്കാരാം
ഞങ്ങളെ തണുപ്പിക്ക

സുവിശേഷ സ്വരത്തിന്നായ്
നീ മഹത്വപ്പെടട്ടെ;
നിന്റെ രക്ഷയുടെ ഫലം
ഞങ്ങളിൽ വർദ്ധിക്കട്ടെ;
എന്നെന്നേക്കും എന്നെന്നേക്കും
ഞങ്ങളിൽ നീ വസിക്ക.

*നിന്റെ സ്നേഹവിളി കേട്ടു
ലോകത്തെ വിട്ടോടുവാൻ,
മരണത്താലെ വേർപെട്ടാലും
നിൻ പാതെ ചെല്ലാൻ കൃപ താ
എന്നും വാഴാൻ എന്നും വാഴാൻ
നിൻ കൂടെന്നും എന്നേക്കും