യഹോവ എന്റെ ഇടയൻ ആകുന്നു.@സങ്കീർത്തനങ്ങൾ 23:1
ഛായാചിത്രം
ജെസ്സി എസ്സ്. ഇർവിൻ
1836–1887

സ്കോട്ടിഷ് സാൾട്ടർ, 1650 (The Lord’s My Shepherd). സൈമണ്‍ സഖറിയ, 2013.

ക്രിമോണ്ട്, ജെസ്സി എസ്സ്. ഇർവിൻ, 'നോർത്തേണ്‍ സാൾട്ടർ 'ൽ നിന്നും, 1872; ഡേവ്ഡ് ഗ്രാന്റ് ക്രമീകരണം ചെയ്തത് (🔊 pdf nwc). 1947 ൽ എലിസബത്ത് (രണ്ടാമത്) രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹവേളയിൽ ഈ രാഗം ഉപയോഗിക്കപ്പെട്ടു.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യഹോവ എന്നിടയനാം
കുറവെനിക്കില്ലാ
പുൽപുറത്തെന്നെ മേയ്ക്കുന്നു
സമീപേ നൽ തണ്ണീർ

എന്നാത്മാവേ പുതുക്കുന്നു
നടത്തുന്നു ദിനം
തൻ നാമം മൂലമായ് എന്നെ
നൽ നീതി പാതയിൽ

മരണത്തിൻ ഇരുളതിൽ
ഞാനൊട്ടും പേടിക്കാ
നീ ചെങ്കോലാൽ നടത്തുന്നു
അതെന്നും എൻ ശാന്തി

എൻ മേശ നീ ഒരുക്കുന്നു
ശത്രുക്കളിൻ മുന്നിൽ
നിറയ്ക്കുമെൻ പാനപാത്രം
കവിഞ്ഞൊഴുകുമേ

നന്മ, കരുണ ഒക്കെയും
പിന്തുടരുമെന്നെ
സദാ കാലം ഞാൻ സ്വർഗ്ഗത്തിൽ
വസിക്കുമേയിനി