ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍; അതേ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു.@വെളിപ്പാട് 14:13
ഛായാചിത്രം
ഹെൻട്രി ജി. ലി
1887–1962

ഫ്രഡ്രിക്ക് എൽ. ഹോസ്മർ, 1888 (O Lord of Life, Where’er They Be). ഹോസ്മർ അദ്ധേഹത്തിന്റെ പള്ളിയിലെ ഒരു ഉയിർപ്പ് ഞായർ ആരാധനയ്കായ് ഈ വരികൾ എഴുതി. സൈമണ്‍ സഖറിയ, 2014.

ഗെലോട്ട് സൈ ഗോട്ട്, മെൽക്കിയോർ ബാൾപ്യൂസ്, (സിർക്ക 1560-1615); ഹാർമ്മണി ഹെൻട്രി ജി. ലി (1887–1962) (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജീവദാതാവാം ദൈവമേ
നിത്യത നിന്നിൽ ക്ഷേമമാം
മൃതരോ നിൻ കൂടെ പാർക്കും
ആല്ലേലൂയ്യാ, (3)

ആത്മാക്കൾ നിന്റെ സ്വന്തമാം
നിൻ കൂടെ പാർക്കും നിർഭയം
നിൻ കൃപ നീ അവർക്കേകും
ആല്ലേലൂയ്യാ, (3)

നിൻ വാക്കു സത്യമുള്ളതാം
മണ്ണോടു മണ്ണായ് തീർന്നിടാ
നന്ദിയാൽ ഗീതം പാടീടാം
ആല്ലേലൂയ്യാ, (3)

കർത്താവിൽ നിദ്ര പ്രാപിച്ചോർ
ഭാഗ്യമുള്ളോർ ഭയം വേണ്ടാ
ജീവൻ മൃത്യു ഏതായാലും
ആല്ലേലൂയ്യാ, (3)