🡅 🡇 🞮

ഇന്നെയോളം തുണച്ചോനെ

കര്‍ത്താവേ, നീ തലമുറ തലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 90:1
ഛായാചിത്രം
വില്യം ക്രോഫ്റ്റ്
(1678–1727)

ഐസക്ക് വാട്ട്സ്, ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍, 1719 (Our God, Our Help in Ages Past); തര്‍ജ്ജിമക്കാരന്‍ അജ്ഞാതം. 1965 ല്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ശവസംസ്കാരവേളയില്‍ ലണ്ടനിലെ സെന്‍റ്. പോള്‍സ് ആരാധനാലയത്തില്‍ വച്ചു ഈ ഗാനം ആലപിക്കപ്പെട്ടു.

സെന്‍റ്. ഏന്‍, വില്യം ക്രോഫ്റ്റ്, 1708 (🔊 ). ഇതര രാഗങ്ങള്‍:

ഛായാചിത്രം
ഐസക്ക് വാട്ട്സ്
(1674–1748)

ഇന്നെയോളം തുണച്ചോനെ
ഇനിയും തുണക്ക!
ഇഹ ദുഃഖേ രക്ഷയും നീ
ഈ എന്‍ നിത്യ ഗൃഹം

നിന്‍ സിംഹാസന നിഴലില്‍
നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
നിന്‍ ഭുജം മതിയവര്‍ക്കു
നിര്‍ഭയം വസിപ്പാന്‍

പര്‍വ്വതങ്ങള്‍ നടും മുമ്പേ
പണ്ടു ഭൂമിയെക്കാള്‍
പരനെ നീ അനാധിയായ്
പാര്‍ക്കുന്നല്ലോ സദാ

നിന്‍ ആജ്ഞയാല്‍ മൃത്യു വരും
ഉയര്‍പ്പിക്കും വീണ്ടും
രാഷ്ട്രങ്ങളോ വാഴും പിന്നെ
മണ്ണടിയും വീണ്ടും*

ആയിരം വര്‍ഷം നിനയ്ക്കു
ആകുന്നിന്നലെപോല്‍
ആദിത്യോദയമുംബിലെ
അല്പ യാമം പോലെ

ജീവനുറ്റ ജാതി ജനം
ജീവ ഭാരമൊപ്പം
പ്രളയത്താല്‍ നശിച്ചു പോയി
മറന്നുപോയ്‌ കാലം.*

നിത്യ നദി പോലെ കാലം
നിത്യം തന്‍ മക്കളെ
നിത്യത്വം പൂകിപ്പിക്കുന്ന
നിദ്ര പോലെ അത്രേ

സാമ്രാജ്യങ്ങള്‍ പൂക്കള്‍ പോലെ
ഉദിച്ചു നില്‍ക്കുന്നു
തോട്ടക്കാരന്‍ പറിക്കുമ്പോള്‍
അന്ധകാരം ചുറ്റും.*

ഇന്നെയോളം തുണച്ചോനെ!
ഇനിയും തുണക്ക
ഇഹം വിട്ടു പിരിയുമ്പോള്‍
ഈ എന്‍ നിത്യ ഗ്രഹം.

*ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2012.
എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.