ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു.@മത്തായി 10:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സൈമണ്‍ സഖറിയ, 2014.

ഓൾഡ്‌ 124, ജനീവൻ സാൾട്ടർ, 1551 🔊 pdf nwc)

പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ
പൊക്കണം വടി നല്കുന്നില്ല ഞാൻ
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമം ചൊല്ലി രക്ഷയേകുവിൻ
പോകുവിൻ നിങ്ങൾ ദൂതറിയിപ്പാൻ

പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ
വെള്ളിയും പൊന്നും നല്കുന്നില്ല ഞാൻ
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമം ചൊല്ലി സൌഖ്യം എകീടാൻ
പോകുവിൻ നിങ്ങൾ സൌഖ്യം നല്കീടാൻ

പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ
നിന്ദ കഷ്ടങ്ങൾ നേരിട്ടായാലും
എൻ ആത്മ ശക്തി നിങ്ങൾക്കേകുന്നു
എൻ നാമത്തിന്നായ് സാക്ഷ്യം വഹിപ്പിൻ
പോകുവിൻ നിങ്ങൾ സാക്ഷ്യം വഹിപ്പാൻ

വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ
എൻ പോരിൽ നിങ്ങൾ ധീരരായ് നിന്നു
എൻ പിതാ രാജ്യം നിങ്ങൾക്കുള്ളത്‌
ഭൂവിലെൻ വേല നിങ്ങൾ തികച്ചു
വന്നീടിൻ നിങ്ങൾ സ്വർഗ്ഗ വിരുന്നിൽ