അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.@യെശ്ശയ്യാവ് 35:10
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

മേരി എ. ബാച്ചലർ, 'പ്രഷ്യസ് ഹിംസ്' -ൽ നിന്നും, (ഫിദൽഫിഫിയ: പെൻസിൽവാനിയ: ബഥനി സാബത്ത് സ്കൂൾ, 1870). സൈമണ്‍ സഖറിയ, 2015.

ലക്സംബർഗ്, ഫിലിപ്പ് പി. ബ്ലിസ് (🔊 pdf nwc).

ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്സ്
1838–1876

ഈ ഗാനത്തിന്റെ രചയിതാവ് ഒരു പാതിരിയുടെ മകളായിരുന്നു. ഈ ഗാനം എഴുതുമ്പോൾ അവർ വളരെ അധികം സ്നേഹിച്ച തന്റെ സഹോദരനോടോത്തു താമസിക്കുകയായിരുന്നു. അദ്ദേഹവും ഒരു പാതിരി ആയിരുന്നു എന്നതിനാൽ അദ്ദേഹത്തിനു തന്റെ പുരോഹിത ജോലിക്കു അനുസരിച്ച തിരക്കുകളും ഭാരങ്ങളും ഉണ്ടായിരുന്നു. അവരുടെ സന്തോഷവും സന്താപവും അദ്ദേഹവുമായി പങ്കിടാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തോട് അവൾ സഹിച്ചുകൊണ്ടിരിക്കുന്ന ചില പ്രത്യേക പരീക്ഷയെക്കുറിച്ചു എല്ലാം തുറന്നു പറഞ്ഞ ശേഷം, അദ്ദേഹത്തിന്റെ നിരവധി പ്രശ്നങ്ങളുടെ കൂടെ ഇക്കാര്യവും കൂടെ പറഞ്ഞു കൂടുതൽ ഭാരപ്പെടുത്തിയല്ലോ എന്ന കുറ്റബോധത്താൽ അവർ നിരാശപ്പെട്ടു. തുറന്ന ജാലകത്തിന്നു മുന്നിൽ നിന്നപ്പോൾ 'പോപ്ലാർ' മരങ്ങളുടെ (പെരുപ്പിച്ച് വലുതാക്കിയ) നീണ്ട നിഴൽ പുൽത്തകിടിയിൽ അവർ കണ്ടു. അപ്പോൾ അവർ ഇങ്ങിനെ ചിന്തിച്ചു: "അതു തന്നെയാണു ഞാൻ എന്റെ സഹോദരനോടു ചെയ്തത്! പകരം എല്ലാ ദുഖങ്ങളും കുഴിച്ചു മൂടി ആനന്ദം തുളുമ്പുന്ന വാക്കുകൾ മാത്രം അദ്ദേഹത്തോടു പറഞ്ഞു സന്തോഷം ആ കാതുകളിൽ പങ്കു വയ്ക്കണമായിരുന്നില്ലേ?"

ഇത്തരം ചിന്തകൾ മനസ്സിനെ മദിച്ചപ്പോൾ പശ്ചാത്താപത്തിന്റെ കണ്ണുനീരുമായി മേൽക്കൂരയിലെ ചെറിയ കിടപ്പുമുറിയിലേക്ക് ഉറങ്ങാൻ പോയി. അപ്പോൾ അവിടെ വച്ചു ഏത്രയും അനുഗ്രഹീതമായ ഈ ഗാനത്തിന്റെ വരികൾ എഴുതപ്പെട്ടു.

സാങ്കി, പേജുകൾ. 142-3

പോയ് ദുഃഖമട-ക്ക ലോകം തുണയ്ക്കാ,
ആ-ഴത്തിൽ അട-ക്ക, നീ ഭദ്രമാക്ക.
ശാ-ന്തമായ് ചിന്തി-ക്ക രാ-വിന്നിരുട്ടിൽ,
യേ-ശുവോടു ചൊൽ-ക താൻ വഴി കാട്ടും.

പോയ്‌ ചോല്ലേശുവോടു ദുഃഖമറിയും,
പോയ്‌ ചോല്ലേശുവോടു ശാന്തിയരുളും.
പോയ് ആസ്വദിച്ചീടൂ തൻ കിരണങ്ങൾ,
താൻ ഭാരമകറ്റും, ചോല്ലേശുവോടു.

മാ-നസം നീറുന്നു വൻ ദുഃഖത്താലെ,
പോയ് ആശ്വസിപ്പി-ക്ക ആ-ശയറ്റോരെ.
പോയ് ദുഃഖമട-ക്കി ആ-ശ്വസിപ്പിക്ക,
സ-ന്തോഷ കിരണം പ-ങ്കുവയ്ക്കുക.