ഏഡ്വേർഡ് പി. ഹേമണ്‍ണ്ട്, 1865 (Singing All the Time). സൈമണ്‍ സഖറിയ, 2014.
റവ. ഇ.പി. ഹേമണ്‍ണ്ട് ഒരു ദിവസം എനിക്ക് എഴുതി: "ന്യൂയോർക്കിലെ യൂറ്റിക്കയിൽ കുട്ടികളുടെ ഒരു യോഗത്തിൽ, 'യേശു എത്രമാത്രം നമ്മെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെ തന്നെ നമുക്കായി നല്കി', എന്നു വിശദീകരിക്കെ സമർത്ഥയും സുന്ദരിയുമായ ഒരു പെണ്‍കുട്ടി പൊട്ടികരയുന്നതായി ഞാൻ ശ്രദ്ധിച്ചു. മറ്റു അന്വേഷകരോടോപ്പം അവളും സംശയനിവാരണ യോഗത്തിൽ ചേർന്നു ക്രിസ്തുവിനെ സ്നേഹിക്കാൻ തുടങ്ങി. പിറ്റേന്നു അവൾ എനിക്ക് ഒരു കത്തു തന്നതിൽ ഇപ്രകാരം ഉണ്ടായിരുന്നു, "പ്രിയ യേശുവിനെ ഞാൻ കണ്ടെത്തി എന്നു എനിക്കു തോന്നുന്നു, എന്നാൽ ഇത്രയും നാൾ എങ്ങിനെ എനിക്കവനെ നിരസിക്കാൻ കഴിഞ്ഞു എന്നു കാണാൻ കഴിയുന്നില്ല; ഇനിയുംഎനിക്ക് യേശു എൻ സ്വന്തം എന്നു മറ്റുള്ളവരോടു ചേർന്നു പാടുവാൻ കഴിയും എന്നു എനിക്ക് തോന്നുന്നു. ആദ്യം ഈ യോഗങ്ങളിൽ വരുമ്പോൾ ഞാൻ കരഞ്ഞിരുന്നു, എന്നാൽ എനിക്ക് ഇപ്പോൾ എപ്പോഴും പാടുവാൻ തോന്നുന്നു." ഇതാണു ഈ ഗാനം എഴുതുവാൻ എന്നെ പ്രേരിപ്പിച്ചതു. എന്നാൽ അത് ഒരിക്കലും പാടിയതായി ഞാൻ ഓർക്കുന്നില്ല…
"മി. സ്പർജനു ഈ ഗാനം വളരെ പ്രിയങ്കരം ആയിരുന്നു. അദ്ദേഹത്തിന്റെ കെട്ടിടത്തിലെ ആദ്യ യോഗത്തിൽ ഒരു ഡീക്കണ്‍ എന്നോടു ഇങ്ങനെ പറഞ്ഞു "ഈ കൂടാരത്തിൽ ആറായിരം മുതിർന്നവരെ ഉൾക്കൊള്ളാം, എന്നാൽ ഇന്നു ഇവിടെ എണ്ണായിരം പേർ കൂടിവന്നിട്ടുണ്ട്". മൂവ്വായിരം പേർക്ക് ആൾത്തിരക്ക് മൂലം പ്രവേശിക്കാൻ കഴിഞ്ഞില്ല. എല്ലാ കുട്ടികളുടെ കയ്യിലും നമ്മുടെ ഓരോ പാട്ടുപുസ്തകം ഉണ്ടായിരുന്നു, അവർ ഇഷ്ടപ്പെട്ട ഈ ഗാനം ഏവരും ചേർന്നു പാടി. ഐക്യനാടുകളിലെ ഒരോ സംസ്ഥാനത്തിലും നടത്തപ്പെട്ട യോഗങ്ങളിലും ഈ ഗാനം ആലപിക്കപ്പെട്ടിട്ടുണ്ട്. നിരവധി ഭാഷകളിലേയ്ക്കും തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ടു. യെരൂശ്ശലെമിലും, ക്രിസ്തുവിനെ ക്രൂശീകരിച്ചതിനു സമീപവും, അലാസ്കയുടെ ഉൾപ്രദേശങ്ങളിലും, സൻഫ്രാൻസിസ്കോയുടെ വടക്ക് രണ്ടായിരം മൈയിലുകൾക്ക് അപ്പുറത്തും, ഞങ്ങൾ അതു പാടി. നോർവേയിലും, സ്വീഡനിലും ആയിരക്കണക്കിനു കുഞ്ഞുങ്ങൾ ദിവസം തോറും അതു പാടി.
സാങ്കി, പേജുകൾ 241-43
ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു
എൻ കണ്ണീർ മാഞ്ഞതാൽ
യേശു എൻ മിത്രം ആ-യതാൽ
സേവിക്കും എന്നാളും
പല്ലവി
ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും
പാ-ടും പാ-ടും ഞാൻ പാടും എപ്പോഴും
എൻ പാപം മൂലം നാ-ഥനെ
ക്രൂശിൽ തറച്ചപ്പോൾ
ചുടു കണ്ണീർ പൊഴി-ച്ചെന്നും
പാടും ഞാൻ എപ്പോഴും
വൻ ശോധന എന്നു-ള്ളത്തെ
വലച്ചീടുമ്പോഴും
കണ്ണീർ ഞാൻ ചൊരി-ഞ്ഞെന്നാലും
പാടും ഞാൻ എപ്പോഴും
കുഞ്ഞാട്ടിൻ രക്ഷാ സ-ന്ദേശം
നിൻ വായ് പുകഴ്ത്തുമ്പോൾ
ചുറ്റും നിൽക്കുന്നോർ സ-ന്തോഷാൽ
പോയ് പാടും എപ്പോഴും.