ഭൂമിയും അതിന്റെ പൂര്‍ണ്ണതയും യാഹോവക്കുള്ളത്@സങ്കീര്‍ത്തനങ്ങള്‍ 50:12
ഛായാചിത്രം
മാള്‍ട്ബി ഡി. ബാബ്കോക്
(1858–1901)

മാള്‍ട്ബി ഡി. ബാബ്കോക്, 1901 (This Is My Father’s World). ന്റെ ആരംഭത്തില്‍ ന്യൂ യോര്‍ക്ക്, ലോക്ക്പോര്ട്ടിലെ ബാബ്കോക്ക് എന്ന ഒരു പ്രാസംഗികന്‍ മലയുടെ താഴ്വാരം എന്നു പൊതുവെ അറിയപ്പെട്ട പ്രദേശത്തു പാര്‍ത്തിരുന്നു. 15 മൈലോളം നീണ്ടു കിടന്ന വയലുകളുടെയും, തോട്ടങ്ങളുടെയും ഒണ്ടാറിയോ തടാകത്തിന്റെയും മനോഹര കാഴ്ച അവിടെ നിന്നു ദൃശ്യമായിരുന്നു. ആ പ്രദേശത്തെ സായാഹ്ന സവാരികള്‍ ആയിരുന്നിരിക്കണം ഈ വരികള്‍ എഴുതുവാന്‍ പ്രചോദനം നല്‍കിയതെന്ന് കരുതപ്പെടുന്നു. ഈ ഗാനത്തിന്റെ തല വാചകം, ബാബ്കോക്ക് തന്റെ സായാന്ഹ സവാരിക്ക് പുറപ്പെടുമ്പോള്‍ പറയാറുണ്ടായിരുന്ന എന്റെ പിതാവിന്റെ പ്രപഞ്ചം ഒന്നു സന്ദര്‍ശ്ശിക്കട്ടെ എന്ന വാചകത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌. സൈമണ്‍ സഖറിയ, 2012.

ടെറാ ബീറ്റാ, എന്ന പഴക്കം ചെന്ന ഇംഗ്ലീഷ് രാഗം, ക്രമീകരണം ചെയ്തത്, ഹെന്‍റി ടി. സ്മാര്‍ട്ട്, ഹാലേലുയ്യാ എന്ന കൃതിയില്‍നിന്നും. (പ്രിസ്ബിറ്റേറിയന്‍ ബോര്‍ഡ് പബ്ലിക്കേഷന്‍ ആന്‍ഡ് സേബ്ബത്ത് സ്കൂള്‍ വര്‍ക്ക്, 1915), നമ്പര്‍: 180 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ കേള്‍ക്കും ഞാനെന്നും
താര ഗോ-ളങ്ങളിന്‍ ഗാ-ന-ങ്ങള്‍
പ്ര-പഞ്ചം പാടീ-ടുന്നതാല്‍

പല്ലവി

ഈ ഭൂമി തന്‍ ലോകം
ഇത് മാത്രം എന്‍ ശാന്തി
മരവുംമണ്ണും കുന്നു കടലെല്ലാം
എല്ലാ-മവന്റെ-കൈ-വേല

ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ പക്ഷികള്‍ പാടുന്നു
അര്‍ക്ക-നുദി-ച്ചാ-ലതില്‍ പുഷ്പങ്ങള്‍
നാഥന്‍ സ്തുതി പാ-ടിടുന്നു

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
അഴകാര്‍ന്നതില്‍ താനുണ്ട്
നല്‍ പുല്ലിന്‍ തെന്നലില്‍ കാണും ഞാന്‍
തന്‍ പാദത്തിന്‍ നല്‍ ചലനം

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
മറക്കാതെ എന്‍ മനമേ
നിന്‍ ചുറ്റും അഴിമതി പെരുകുമ്പോഴും
നിന്‍ നാഥന്‍ വാ-ണി-ടുന്നല്ലോ

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
പോരിനിയും തീര്‍ന്നില്ല
ഹാ വന്‍ മരണത്തിനെ തോല്‍പ്പിച്ചു
ശാന്തി തരും ഈ -ഭൂതലേ

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
ഞാന്‍ അവനെ ദര്‍ശ്ശിക്കും
സിം-ഹാ-സനസ്ഥനായ്‌ കാണുമ്പോള്‍
ഘോഷിക്കും താന്‍ വാ-ഴുന്നെന്നു

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
ന്യായാസനം തന്റേതു
തന്‍ പ്രിയ പുത്രന്റെ സ്നേഹത്താല്‍
എന്നെ വീണ്ടെടുപ്പാന്‍ ജാതനായ്

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
പിന്നെയെന്തിനു മാശോകം
താന്‍ ഭൂമി-യില്‍ മുറ്റും വാഴുന്നു
സ്വര്‍ഗ്ഗംസ്തുതി-ച്ചാ -ര്‍ത്തീടട്ടെ

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
അതില്‍ സ്വര്‍ഗ്ഗം സാമീപ്യം
ക്രിസ്തു ഭൂ-മിയതില്‍ വന്നതിനാല്‍
ഭൂ എത്ര പ-രി-ശ്ശുദ്ധമാം

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
മരുയാത്രയിലാണീ ഞാന്‍
എ-രിയും വന്‍ മുള്‍ പടര്‍- പ്പിങ്കലും
തന്‍ മഹത്വം ക-ണ്ടിടും ഞാന്‍

പല്ലവി

ഇതെന്‍ താതന്‍ തന്‍ ലോകം
ഇതില്‍ ഉഴലും ഞാനഖിലം
എവിടെ ചെന്നു ഞാന്‍ പാര്‍ത്താലും
എന്‍ മനം സ്വര്‍-ഗ്ഗ-ത്തിലല്ലോ

പല്ലവി