അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി, വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി.@ലൂക്കോസ് 2:7
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

വില്യം സി. ഡിക്സ്, ദി മാനേജര്‍ ത്രോണ്‍, 1865 (What Child Is This). സൈമണ്‍ സഖറിയ, 2011.

ഗ്രീന്‍സ്ലീവ്സ്, 16 -റാമത് നൂറ്റാണ്ടിലെ ഇംഗ്ലീഷ് മെലഡി (🔊 pdf nwc).

portrait
വില്യം സി. ഡിക്സ് (1837–1898)
ചിതീകരണം

ആരാണീ പൈതലീ നിദ്രയില്‍-
മേരി തന്റെ മാറിലായ് സ്വൈരം?
താരാട്ട് പാടുവാന്‍ ദൂതരും,
ഇടയര്‍ കാവല്‍ നിന്നു ചുറ്റും!
ഈ- പൈതലോ ക്രിസ്തുവാം
ദൂതര്‍ വാഴ്ത്തി പാടിടും രാ-ജന്‍
ഈ- പൈതലെ കുമ്പിടാം
ഇടയന്മാരോ കുമ്പിടും രാ-ജന്‍

ശിശു-വാം യേശു ഈ ഗോശാലെ
വെറും കാലി മേവിടും കൂട്ടില്‍
ആശുദ്ധന്മാരും ശുദ്ധരും
ഇതാ നി-ശ്ശബ്ദരായി മേവൂ
ഓ! ആണിയില്‍ തൂങ്ങവേ
അവന്‍ ക്രൂശില്‍ പ്രാണനെ നല്‍-കി
കാണ്‍! മേരിതന്‍ സൂനുവെ
വചനമതോ മാനുഷനായി

തന്‍ മുന്നില്‍ കാഴ്ചകള്‍ അര്‍പ്പിക്കാം
അവന്‍ മുന്നില്‍ വീണു വണങ്ങിടാം
രാജാധിരാജന്‍ തന്‍ രക്ഷയെ
നമ്മള്‍ സ്വീകരിച്ചിന്നു വണങ്ങാം
ഈ- നാഥന് പാടുവിന്‍
ഒരു കന്യാ താരാട്ടിനൊപ്പം
ഈ- ക്രിസ്തു ഭൂ-ജാതനായ്
മേരി തന്നുടെ സൂനുവാം പൈതല്‍.