ദൂരത്തുനിന്നു തന്നേ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപിടിച്ചു അവനെ ചുംബിച്ചു.@ലൂക്കോസ് 15:20
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

റോബര്‍ട്ട് ലോറി, ഫൌണ്ടന്‍ ഓഫ് സോങ്ങ്‌, 1877 (🔊 pdf nwc). അജ്ഞാതം. ചരണം 5 -തര്‍ജ്ജിമ ചെയ്തതു സൈമണ്‍ സഖറിയ, 2011;

ഛായാചിത്രം
റോബര്‍ട്ട് ലോറി
1826–1899

ഏകദേശം നാല്‍പതു വയസ്സില്‍ പ്രസിദ്ധിയും അന്തസ്സും നേടിയവളും, വിധവയും ആയ ഒരു ഗായിക സ്വര മാധുര്യം ഒട്ടും നഷ്ടപ്പെടാതിരുന്നിട്ടും കീര്‍ത്തിയുടെ ഔന്നത്യത്തില്‍ ഇരിക്കെ തന്റെ പാട്ട് നിറുത്തുകയുണ്ടായി. അവളുടെ വ്യസന കാരണം അവളുടെ ഓടിപ്പോയ മകനായിരുന്നു. അഞ്ചു വര്‍ഷമായി അവള്‍ക്കു അവനെക്കുറിച്ചു ഒരു വിവരവും ഉണ്ടായിരുന്നില്ല. ഭവനത്തില്‍ നിന്നും വിദൂരെ ഒരു പട്ടണത്തില്‍ വച്ചു കൂട്ടുകാരികളുമായ് ഒരാഴ്ച ചിലവിട്ടു സംസാരിക്കേ അവളുടെ ഒളിക്കപ്പെട്ടിരുന്ന സംഗീത പാടവം, വലിയ ഉണര്‍വു യോഗം നടക്കുന്ന ഒരുപള്ളിയിലെ പുരോഹിതനോട് അവര്‍ ഒറ്റിക്കൊടുക്കാന്‍ ഇടയായി. തുടര്‍ന്നുണ്ടായ പ്രേരണ മൂലം ഒരു ഗാനം ആലപിക്കാനുള്ള ചുമതല അവള്‍ ഏറ്റെടുത്തു.

പള്ളി നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ഊഹിക്കാന്‍ പ്രയാസമില്ലാത്ത വികാര ശക്തിയോടെ അവള്‍ വേര്‍ ഈസ്‌ മൈ ബോയ്‌ ടു നൈട് എന്ന ഗാനത്തിന്റെ ആദ്യ നാല് വരികള്‍ പാടി നിര്‍ത്തി. അവള്‍ രണ്ടാമത്തെ ഖണ്ഡിക പാടാന്‍ തുടങ്ങി…ജനം പല്ലവി കൂടെ പാടി…;അത്രയും നേരം പുറകിലെ സീറ്റില്‍ ഇരുന്നിരുന്ന ഒരു യുവാവ് അമ്മേ! ഞാന്‍ ഇവിടെയുണ്ടു എന്നു തേങ്ങി ക്കൊണ്ട് ഇടനാഴിയില്‍ കൂടെ മുന്നോട്ടു വന്നു. ആ മാതാവിന്റെയും, നഷ്ടപ്പെട്ടു പോയിരുന്ന മകന്റെയും ആലിംഗനം അന്നത്തെ ആരാധനയെ ഒരു പൊതുവായ ഹല്ലെലുയ്യ ആയി പരിണമിപ്പിച്ചു. അന്നു രാതിയിലെ അന്വേഷണ യോഗത്തിലെ സമര്‍പ്പണത്തിനായുള്ള കൃപാ ഇരിപ്പട ങ്ങളില്‍ അതുവരെയും മുട്ട് മടക്കാത്ത നിരവധി ആത്മാക്കള്‍ ഉണ്ടായിരുന്നു- അലഞ്ഞു പോയിരുന്ന ആ യുവാവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ബ്രൌണ്‍, pp. 446–47

മറുതലിക്കും മകനേ! ഈ രാത്രിയില്‍ നീ എവിടെ!
നീയെന്നോമന പൈതലും എന്‍ പ്രിയ പുത്രനും

ഈ രാത്രി നീ എവിടെ? ഈ രാത്രി നീ എവിടെ?
ഹാ! നിന്നെ ഞാന്‍ എത്ര സ്നേഹിക്കുന്നു!
ഈ രാത്രി നീ എവിടെ?

നിന്‍ മാതാവന്തികേ നിന്നു പ്രാര്‍ത്ഥിച്ച പ്രായത്തില്‍
നിന്‍ മനം എത്ര നിര്‍മ്മലം! നിന്‍ മുഖം മാധുര്യം!

മുന്‍ കാലം പോലെ നിന്നെ ഞാന്‍ കാണ്മാന്‍ കൊതിക്കുന്നു
അന്നു നിന്‍ ജീവന്‍ ശുദ്ധവും നിന്‍ വീട്ടില്‍ ഭാഗ്യവും-

അലഞ്ഞു പോകും മകനെ! നിന്നെ ഞാന്‍ തേടുന്നെ
വൈഷമ്യമെല്ലാം കൊണ്ടുവാ! വത്സലാ! നീ വേഗം-

ഈ രാത്രി തന്നെ കൊണ്ടുവാ, അലയുമെന്‍ പുത്രനെ
കണ്ണുനീരൊപ്പി കൊണ്ടുവാ എന്‍ സ്നേഹമോര്‍പ്പിക്ക