അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.@ഫിലിപ്പിയർ 2:15
ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

ഫിലിപ്പ് പി. ബ്ലിസ്സ്, 1874 (Wonderful Words of Life) (🔊 pdf nwc). സൈമണ്‍ സഖറിയ, 2015.

ഛായാചിത്രം
ഫിലിപ്പ് പി. ബ്ലിസ്സ്
(1838–1876)

ഏകാന്ത ഗീതമായ് ( solo) ഉപയോഗിക്കാനുള്ള സാദ്ധ്യത പോലും ഇതിനുണ്ട് എന്നു ഗ്രഹിക്കാതെ ഈ ഗാനം എന്റെ സുവിശേഷ യാത്നത്തിന്റെ രണ്ടു കാലഘട്ടങ്ങളിൽ ഞാൻ കൊണ്ടുനടന്നു. ഒരു ദിവസം ന്യൂ ഹേവനിലെ (കണക്റ്റികറ്റ്, 1878) യോഗമദ്ധ്യേ ഇത് പരീക്ഷിക്കുവാനായ് തോന്നുകയും, മിസ്സസ് സ്റ്റെബ്ബിൻസിന്റെ സഹായത്തോടെ ഈ ഗാനം യുഗ്മ ഗാനമായി ഞങ്ങൾ പാടുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ, എല്ലാ ഗാനങ്ങളേക്കാളും അധികമായി യോഗാവസാനങ്ങളിലെ ഈ ഗാനം ഏവർക്കും അതീവ പ്രിയങ്കരമായി തീരുകയും ചെയ്തു. ഇതിനു ഉദാഹരണമായി, ആ പ്രദേശങ്ങളിലെ എല്ലാവർക്കും വളരെ ഇഷടപ്പെട്ടതായ കാരണത്താൽ, കണക്ടികട്ട് സ്റ്റേറ്റ് സണ്ടേസ്കൂൾ അസോസിയേഷൻ സിക്രട്ടറി സംസ്ഥാന കണ്‍വൻഷനിൽ ഞാൻ മിസ്സസ് സ്റ്റെബ്ബിൻസിനോട് ചേർന്ന് ആ ഒരു ഗാനം പാടുവാൻ ഒരു വൻ തുക എനിക്ക് അയച്ചു തരികയുണ്ടായി.

ജോര്ജ്ജു സി. സ്റ്റെബ്ബിൻസ്, മെമ്മോയേർസ് ആന്റ് റെമിനിസ്സൻസ്

പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ,
ജീവ വചന ഭംഗിയെ വീണ്ടും ഞാൻ കാണട്ടെ;
ജീവ വചനമെന്നിൽ ഏകുന്നു നൽ വിശ്വാ-സം

പല്ലവി

അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ;
അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ.

ക്രിസ്തു ഏകുന്നു ഏവർക്കും, ജീവ വചനത്തെ;
പാപി കേൾക്കുക തൻ വിളി, ജീവ വചനത്തിൽ
സൗ-ജന്യമായ് വിളിക്കുന്നു, സ്വർ-ഭവനത്തിലേ-ക്കു

സു-വിശേഷത്തിൻ മാറ്റൊലി, ജീവ വചനത്തിൽ;
ഏകുന്നു പാപമോചനം ജീവ വചനത്തിൽ;
രക്ഷ യേശുവിൽ മാത്രം, ശുദ്ധിയാക്കുമെന്നേ-യ്ക്കും