യേശൂ നാഥാ! സമീപത്തെല്ലാം
സേവനം ചെയ്യാന്‍ സ്നേഹം പകര്‍ന്നു -തരൂ,
ദാസനെ പോലെ നാഥന്‍
മിത്രത്തിന്‍ കാല്‍ക്കല്‍ വീണു
മൌനമായ് കാല്‍ കഴുകാന്‍ -ചൊന്നു
യേശൂ നാഥാ!
ദൂരത്തോ ചരെയെന്നോ
ധനികനോ ദരിദ്രനോ
വത്യാസം കൂടാതെ നാം-ചെയ്യാം
യേശൂ നാഥാ!
സേവിക്കേണ്ടിവരേയാം
സ്നേഹിക്കേണ്ടിവരേയാം
എല്ലാരും നിന്നെപോലെ -മിത്രം
യേശൂ നാഥാ!
മുട്ട് മടക്കും സ്നേഹം
സേവിക്കാന്‍ ഓതും സ്നേഹം
നാഥന്‍ കാണിച്ച സ്നേഹം- ഇതാ
യേശൂ നാഥാ!