സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല@സങ്കീർത്തനങ്ങൾ 73:25
ഛായാചിത്രം
ഫ്രെഡറിക്ക് എഫ്. ഫ്ലെമിംഗ്
(1778–1813)

ക്രിസ്റ്റ്യൻ ഗ്രെഗർ (1723–1801) അഹ് മൈൻ ഹേർ യേസു, വെൻ ഇഹ് ഡിഷ് നിഷ്ട് ഹെറ്റ (Ach, Mein Herr Jesu, Wenn Ich Dich Nicht Hätte). ജർമ്മൻ ഭാഷയിൽ നിന്നും മലയാളത്തിലേക്കു തർജ്ജിമ ചെയ്തതു, റവ. ജെ. നോബ്ലോക്ക്‌ (1879).

1, 2, 3, ചരണങ്ങൾ ജർമ്മൻ ഭാഷയിൽ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു ജെ. നോബ്‌ളോക് *4-ലാം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2017.

ഫ്ലെമിംഗ് ഫ്രെഡറിക്ക് എഫ്. ഫ്ലെമിംഗ്, 1811 (🔊 pdf nwc).

സൊസൈറ്റിയുടെ 'ബാസൽ മിഷ്യൻ ഓഫ് മദ്രാസ്, ഘടകത്തിലെ റവ. നോബ്‌ളോക് അപേക്ഷിച്ചതനുസരിച്ച് യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒരു പതിപ്പിന്റെ 2400 കോപ്പികൾ നീലഗിരി മലകളിൽ താമസിച്ചുവരുന്ന ബഡഗ വർഗ്ഗക്കാർക്കു വേണ്ടി പ്രസിദ്ധീകരിച്ചു കൊടുക്കുവാൻ സമ്മതിച്ചിരിക്കുന്നു. 1852-ൽ കല്ലച്ചിൽ ഉണ്ടാക്കിയ തന്റെ തർജ്ജിമയുടെ പുനരാവിഷ്കരണം ആണ് റവ.ഡബ്ള്യൂ. ലുസ്സ് ഇതിന്നായി തയ്യാറാക്കുക

ജേർണൽ ഓഫ് ദി റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ & അയർലൻഡ്, വാല്യം 19 പേജ്: 708

ഹാ എന്റെ നാ-ഥ യേശു നീ-യല്ലാതേ
നിൻ ശുദ്ധ ചോ-ര പ്ര-തിവാദി-ക്കാതേ
അരിഷ്ടരിൽ നികൃഷ്ടൻ എന്തു വേ- -ണ്ടു
എങ്ങു പോകേ—ണ്ടു

എൻ ദുഃഖം കൊണ്ടും മാ വിലാപത്താ-ലെ
ഞാൻ ചത്തു നീ-യോ സ്നേഹാ-ധിക്യത്താ-ലെ
നിൻ കൈകൾ നീ-ട്ടി ഉദ്ധരിച്ചീ ദോ—ഷി:
ആകാ നീ രോ—ഷി!

എൻ കോട്ട പാ-റ ആശ്രയ-സഹായം
നിൻ ശുദ്ധ വി-ളി കൊണ്ട് മക്ക-ത്തായം
വന്ന-തിനാലെ ഭാ—ഗ്യമൂലം താതാ
കീർത്തിമാനാ—ക!

*ന-ന്ദിയാൽ നി-ന്നെ എന്നുമേ സ്തുതി-ക്കും
ക്രൂ-ശിൻ കൂട്ടാ-യ്മ ഏ-കിയല്ലോ എന്നിൽ
അ-നുഗ്രഹം നീ ഏ-കിയല്ലോ എ-ന്നിൽ
നിൻ പ്രിയ മ-കൻ-ഞാൻ!