യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ.@സങ്കീർത്തനങ്ങൾ 29:2
ഛായാചിത്രം
എലിഷ എ. ഹോഫ്മേന്‍
(1839–1929)

എലീഷാ എ. ഹോഫ്‌മേൻ, ജോയ് റ്റു ദ വേൾഡ്-ൽ നിന്നും, റ്റുളിയസ് ഒ'കെയിൻ, ജോൺ സ്വീനി & ചാൾസ് സി. മേക്ക്കബി (സിൻസിനാറ്റി, ഒഹായോ: ഹിച്ച്കോക്ക് & വാൾഡൻ, 1878) (Down at the Cross). സൈമണ്‍ സഖറിയ, 2019.

ജോൺ എച്ച്. സ്റ്റോക്ടൺ (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
(1951–)

യേശു മരിച്ചതാം ക്രൂശിങ്കൽ,
പാപ ക്ഷമക്കായ്‌ ഞാൻ കേണപ്പോൾ
തൻ രക്തം എന്നെ വെളുപ്പിച്ചേൻ
വാഴ്ത്തും തൻ നാമം

പല്ലവി

വാഴ്ത്തും തൻ നാമം
വാഴ്ത്തും തൻ നാമം
തൻ രക്തം എന്നെ വെളുപ്പിച്ചേൻ
വാഴ്ത്തും തൻ നാമം

അത്ഭുതം! എൻ പാപം മോചിച്ചേൻ
എന്നിലോ യേശു താൻ പാർക്കുന്നു.
എന്നെ അണച്ചവൻ തൻ ക്രൂശിൽ
വാഴ്ത്തും തൻ നാമം

പല്ലവി

പാപത്തെ പോക്കുന്ന തൻ രക്തം
ചിന്തിയതാൽ ഞാൻ സമ്പൂർണ്ണൻ
ശുദ്ധിയതേകി പാപിക്കു
വാഴ്ത്തും തൻ നാമം

പല്ലവി

ശുദ്ധി തരും പുണ്ണ്യരക്തത്താൽ
തൻ പാദേ ചെല്ലു നീ ആത്മാവേ
മുങ്ങുകയിന്നതിൽ ശുദ്ധിക്കായ്
വാഴ്ത്തും തൻ നാമം

പല്ലവി