അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?@ഉത്തമഗീതം 6:10
ഛായാചിത്രം
റിച്ചാർഡ് എസ്സ്. വിൽസ്
1819–1900

ജർമ്മൻ ജസ്സ്വീറ്റ്സ് പാതിരിമാർ 'ഷേണ്‍സ്റ്റർ ഹേർസ്സു' അവലംബിച്ച് 17 -ആം നൂറ്റാണ്ടിൽ എഴുതിയത്.ഇത് 'മ്യൂണ്‍സ്റ്റർ ഗസാഗ്ബുഹ്'-ൽ 1677-ആം വർഷം പ്രസിദ്ധീകരിച്ചതും, 1873-ൽ യോസഫ് എ. സൈസ് ജർമ്മനിൽ നിന്നും ഇംഗ്ലീഷിലേക്കു തർജ്ജിമ ചെയ്തതും ആണ്‌ (Fairest Lord Jesus). സൈമണ്‍ സഖറിയ, 2013.

ക്രൂസേഡേഴ്സ്ഹിം, ശ്ലെസ്ഇഷർ ഫൊക്സ്ലിഡറിൽ നിന്നും എടുത്ത സിലേഷ്യൻ നാടോടി രാഗം, 1842; ക്രമീകരണം ചെയ്തത് റിച്ചാർഡ് എസ്സ്. വിൽസ്, 1850 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

സുന്ദരനേശു, ഈ പ്രപഞ്ചനാഥൻ,
മാനുഷ സൂനു നീ, ദേവൻ നീ.
നിന്നിൽ മോദിക്കും, നിന്നെ മാനിക്കും,
എന്നാത്മാവിന്റെ മോദം നീ.

കാടുകളും നൽ മേടുകളും കാണ്‍ക-
പൂക്കും വസന്തമോ നൽ കാഴ്ച.
സുന്ദരനേശു, നിർമ്മലനേശു,
എൻ ഹൃദയത്തിൻ സംഗീതം.

സൂര്യനിൻ ശോഭ, അംബിളിയിൻ ഭംഗി,
മിന്നി തിളങ്ങുന്നു താരങ്ങൾ!
സുന്ദരനേശു, യോഗ്യനാം യേശു,
ഹാ! വർണ്ണീച്ചീടാ ദൂതർക്കും.

വാനഭൂവിങ്കൽ, തുല്ല്യമൊട്ടുമില്ല,
അത്ഭുതമത്രേ തൻ ശോഭ!
ആർക്കുമതില്ല, മറ്റെങ്ങുമില്ല,
ഹാ! രക്ഷകാ നീ എൻ സ്വന്തം.

സുന്ദരനേശു, രക്ഷകനാം യേശു,
മാനുഷ സൂനു നീ, ദേവൻ നീ.
മാനം മഹത്വം, സ്തോത്രം സ്തുതികൾ,
ഹാ! എന്നെന്നേക്കും നാഥനു.