അവർ പകലും രാവും യാത്രചെയ്‍വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.@പുറപ്പാടു:13:21
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വില്ല്യം വില്യംസ്, ഹാലേലൂയ്യ (ബ്രിസ്റ്റോൾ, ഇംഗ്ലണ്ട്: 1745) (ഔർഗ്ലഡ് ആർവെയിൻ ട്രൈർ എനൾച്ച്). വെൽഷ് ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്കു തർജ്ജിമ ചെയ്തതു പീറ്റർ വില്ല്യംസ്, ഹിംസ് ഓണ്‍ വേരിയസ് സബ്ജക്റ്റ്സ് (കുമാർതൻ, വെയിൾസ്: 1771); മറ്റൊരു തർജ്ജിമ വില്ല്യംസ് ചെയ്തതു ലേഡി ഹണ്‍ട്ടിംഗ്ട്ടൻസു കളക്ഷൻ സിർക്ക 1772 ൽ പ്രസിദ്ധീകരിച്ചു. ഈ ഗാനം ബ്രിട്ടണിലെ വില്യംസ് രാജകുമാരനും കാതറീൻ മിഡിൽട്ടനും തമ്മിൽ 2011 ഏപ്രിൽ 29 നു വെസ്റ്റ്മിനിസ്റ്റർ ആബിയിൽ വച്ചു നടന്ന വിവാഹച്ചടങ്ങിൽ ആലപിക്കയുണ്ടായി. 1,2,& 4 ചരണങ്ങൾ തർജജിമ ചെയ്തതു അജ്ഞാതൻ.3, 5, ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2015. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.

ഖും റോണ്‍ഡ, ജോണ്‍ ഹ്യൂഗ്സ്‌, 1907 (🔊 pdf nwc). ഹ്യൂഗ്സ് ഈ രാഗം വെയിൾസിലെ ടോണ്‍ടെഗിൽ (പോണ്ടിപ്രിഡിനു സമീപം) വച്ച് കാപൽ റോണ്‍ഡ, ഹോപ്കിന്സ് ടൗണിൽ നടന്ന സംഗീത കച്ചേരിയുടെ സ്മരണക്കായി രചിച്ചു. അതേ വർഷം നവംബർ 1നു അത് അവതരിപ്പിക്കയുണ്ടായി; ആൻ ഗ്രിഫ്ത്തു, വെൽഷ്ഭാഷയിലെ വാക്കുകളിൽ പറയുന്നത് ഇങ്ങിനെയാണ്‌: "ആദ്യകാലങ്ങളിൽ വെറും 'റൊണ്‍ഡ' എന്നു മാത്രമാണു അറിയപ്പെട്ടിരുന്നത്, പിന്നീട് ഒരു വർഷത്തിനകം അദ്ദേഹം ഖും റോണ്‍ഡ, എന്ന് പേരു മാറ്റിയ ശേഷം പീറ്റർ വില്ല്യംസിന്റെ തർജ്ജിമ ഉപയോഗിച്ചു. ശിഷ്ടം ചരിത്രം പറയും. ഇതര രാഗങ്ങൾ: (ചില രാഗങ്ങളിൽ വരികളുടെ അവസാനഭാഗങ്ങളിൽ ചെറിയ വ്യതിയാനങ്ങൾ ആവശ്യമായ് വന്നേക്കും).

ഛായാചിത്രം
വില്ല്യം വില്യംസ്
1717–1791

നിത്യനായ യഹോവായെ! ലോക വൻ കാട്ടിൽ കൂടെ,
ബലഹീനനായ എന്നെ നടത്തി താങ്ങേണമേ.
സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം എനിക്കു തരേണമേ.

നിത്യ പാറ തുറന്നിട്ട്‌, ജീവജലം നല്കുക!
അഗ്നി മേഘ തൂണു കൊണ്ട് പാത നന്നായ് കാണിക്ക.
ബലവാനെ ബലവാനെ രക്ഷ നീ ആകേണമേ!

ദൈവ ശക്തി എൻ ശരണം തൻ പ്രവർത്തി ആശ്ചര്യം!
പാപത്തിന്നടിമപ്പെട്ട സ്വന്തത്തെ താൻ രക്ഷിക്കും.
സാത്താൻ ശക്തി, ശാപമൃത്യു, സർവ്വവും താൻ തോല്പിച്ചു.

യോർദ്ദാനെ ഞാൻ കടക്കുമ്പോൾ ഭയം എല്ലാം മാറ്റുകേ!
മൃത്യുവിനെ ജയിച്ചോനെ കനാനിൽ കൈക്കൊള്ളുക.
നിന്നെ മാത്രം നിന്നെ മാത്രം ഞാൻ എന്നേയ്ക്കും സ്തുതിക്കും.

വിണ്ണിൻ വാസം ഓർക്കുന്തോറും മോദം ഉള്ളിൽ ഏറുന്നു,
എന്നാത്മാവു വാഞ്ചിക്കുന്നു യേശുവേ വരേണമേ.
ഭൂവിലെങ്ങും മായ മാത്രം! എന്നെ ചേർത്തിടെണമേ.